Image

ചെറുപ്പുളശ്ശേരി പീഡനം: മന്ത്രി മണിയുടെ ദീര്‍ഘവീക്ഷണത്തെ ട്രോളി ഷാഫി പറമ്ബില്‍

Published on 21 March, 2019
ചെറുപ്പുളശ്ശേരി പീഡനം: മന്ത്രി മണിയുടെ ദീര്‍ഘവീക്ഷണത്തെ ട്രോളി ഷാഫി പറമ്ബില്‍

പാലക്കാട്: പാലക്കാട് യുവതി ചോര കുഞ്ഞിനെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പുറത്ത് വന്നത് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകളാണ്. ചെര്‍പ്പുളശ്ശേരി സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച്‌ യുവചതി പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതി. എന്നാല്‍ ഈ വിഷയത്തില്‍ വൈദ്യൂതി മന്ത്രി എംഎം മണിയെ ട്രോളിയിരിക്കുകയാണ് ഷാഫി പറമ്ബില്‍. മന്ത്രി തലയില്‍ കൈവച്ചിരിക്കുന്ന ചിത്രത്തോടൊപ്പം അപാര ദീര്‍ഘവീക്ഷണം മഹാനാണിദ്ദേഹം എന്ന് മൂന്നു വാക്ക് മാത്രം കുറിച്ച്‌ കൊണ്ടായിരുന്നു ഷാഫിയുടെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ മന്ത്രി എം.എം മണി ഫേസ്ബുക്കിലിട്ട പോസറ്റിനെ ബന്ധിപ്പിച്ചാണ് ഈ ട്രോള്‍ എന്നാണ് പരക്കെയുള്ള സംസാരം. അവസാനം പോകുന്നവര്‍ പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്ബോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക