Image

മത്സ്യഎണ്ണ കൊളസ്‌ട്രോള്‍ കുറയ്‌ക്കുമെന്ന്‌

Published on 20 April, 2012
മത്സ്യഎണ്ണ കൊളസ്‌ട്രോള്‍ കുറയ്‌ക്കുമെന്ന്‌
ഇന്നത്തെ യാന്ത്രിക ചുറ്റുപാടില്‍ മനുഷ്യനെ ഏറ്റവും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്‌ കൊളസ്‌ട്രോള്‍. ഇതിനെ നേരിടാന്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണം. മത്സ്യഎണ്ണ കൊളസ്‌ട്രോള്‍ കുറയ്‌ക്കുമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നു.

മത്സ്യഎണ്ണയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനും ജീവകം ഏയും ബെല്‍ ആസിഡുകളെ പുറം തള്ളാന്‍ സഹായിക്കുന്നു. അതിനാല്‍ ചാള, അയല തുടങ്ങിയ മത്സ്യങ്ങള്‍ കറിയാക്കി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്‌ട്രോളിനെ കുറയ്‌ക്കാന്‍ സഹായിക്കുന്നു. കഴിവതും ചെറിയ മത്സ്യങ്ങളാണ്‌ കൊളസ്‌ട്രോളിനെ കുറയ്‌ക്കാന്‍ ഉത്തമം. വറുത്ത്‌ ഉപയോഗിക്കരുത്‌.

സാലഡുകള്‍ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാതിവേവിച്ചതും പച്ചയ്‌ക്കും പച്ചക്കറികള്‍ ഉപയോഗിച്ച്‌ പലതരം സാലഡുകള്‍ തയറാക്കാവുന്നതാണ്‌. വീടുകളില്‍ എണ്ണയുടെ ഉപയോഗം കഴിവതും കുറയ്‌ക്കാനും ശ്രദ്ധിക്കണം. പാട മാറ്റിയ പാലും തൈരും ഉപയോഗിക്കാവുന്നതാണ്‌. കാച്ചിയ പാല്‍ തണുത്തതിനുശേഷം ഫ്രിഡ്‌ജില്‍ വെച്ചിരുന്നാല്‍ പാട തെളിഞ്ഞുവരും. ഇതു മാറ്റിയതിനുശേഷം പാല്‍ ഉറയൊഴിക്കാം. വീട്ടില്‍ തന്നെ പാല്‍ ഉറയൊഴിച്ചാല്‍ ശുദ്ധമായ തൈര്‌ ലഭിക്കുകയും ചെയ്യും.
മത്സ്യഎണ്ണ കൊളസ്‌ട്രോള്‍ കുറയ്‌ക്കുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക