Image

വന്ദ്യദിവ്യ ശ്രീ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പയുടെ ശതാഭിഷേകം പ്രൗഢഗംഭീരമായി

Published on 21 March, 2019
വന്ദ്യദിവ്യ ശ്രീ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍  കോറെപ്പിസ്‌ക്കോപ്പയുടെ ശതാഭിഷേകം  പ്രൗഢഗംഭീരമായി
കുമ്പഴ: അമേരിക്കയില്‍ മലങ്കര സഭയ്ക്ക് ഇടവകകള്‍ സ്ഥാപിçവാന്‍ 1971 ഓഗസ്റ്റ് 2 -ന് പരിശുദ്ധ ഔഗേന്‍ കാതോലിക്കാ ബാവായാല്‍ നിയമിതനായ പ്രഥമവൈദികനും, പ്രഥമകോറെപ്പിസക്കോപ്പായും, സീനിയര്‍ കോറെപ്പിസ്‌ക്കോപ്പായും, ഇപ്പോള്‍  ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റ് സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് ഇടവകവികാരിയുമായ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ ശതാഭിഷേക ആഘോഷം (84ാം ജന്മദിനം) അദ്ദേഹത്തിന്റെ മാതൃഇടവകയായ കുമ്പഴ സെന്റ്‌മേരീസ് വലിയ കത്തീഡ്രലിന്റെ നേതൃത്വത്തില്‍ 2019 ാമര്‍ച്ച്് 2-നു പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പ.രിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉത്ഘാടനം ചെയ്തു.
മëഷ്യോപകാരപ്രദമായ ജീവിതം നയിക്കുന്ന വ്യക്തിത്വം എക്കാലവും നിലനില്‍ക്കുമെന്നും അതിനുള്ള ഉത്തമ ഉദാഹരണമാണ് ശങ്കരത്തില്‍കോറെപ്പിസ്‌ക്കോപ്പായുടെ ധന്യമായ ഈ ജീവിതമെന്നും പരിശുദ്ധ ബാവാ പ്രസ്താവിച്ചു. ‘ഉപകാരങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതം ധന്യം’.പ.. ബാവാ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസ്ഥാവിച്ചു. ഇന്ത്യയ്ക്ക് വെളിയില്‍ സഭ ഒന്നുമല്ലാതിêന്ന കാലത്ത് അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ മലങ്കരസഭയുടെ ഇടവകകള്‍സ്ഥാപിക്കുവാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ നേതൃത്വം നല്‍കിയത് സഭാചരിത്രത്തില്‍ അവിസ്മരണീയമായി എക്കാലവും നിലനില്‍ക്കേണ്ടഒന്നാണെന്നു പ്രസ്താവിച്ചുകൊണ്ട് സഭയുടെ ഉപഹാരമായി സ്വര്‍ണ്ണമാല പരിശുദ്ധകാതോലിക്കാബാവ കോറെപ്പിസ്‌ക്കോപ്പായെ അണിയിച്ചു.

നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഈ കോറെപ്പിസ്‌ക്കോപ്പ തന്റെ ജ്യേഷ്ഠസഹോദരനും തങ്ങളുടെയൊക്കെ മാതൃകാവൈദികനും, æടുംബത്തിന്റെ അഭിമാനവുമാണെന്ന് പ്രസ്താവിച്ചുകൊണ്ട് ശങ്കരത്തില്‍ കുടുംബത്തിന്റേതായ സ്വര്‍ണ്ണമാല കോറെപ്പിസ്‌ക്കോപ്പായെ അണിയിച്ചു.

ദുബായ് ബോസ്‌ക്കോ ഗ്രൂപ്പ്‌ചെയര്‍മാനും, എറണാæളം ലേക്‌ഷോര്‍ഹോസ്പ്പിറ്റല്‍ വൈസ്‌ചെയര്‍മാനും, എറണാæളം വെല്‍കെയര്‍ ഹോസ്പ്പിറ്റല്‍ മാനേജിങ് ഡയറക്ടറും, ദുബായിലെയും കേരളത്തിലെയും വിവിധ കമ്പനികളുടെയും മറ്റും ഉടമയുമായ ശ്രീമാന്‍ പി.എം. സെബാസ്റ്റ്യന്‍ ആയിരുന്നു മുഖ്യപ്രഭാഷകന്‍ .ശങ്കരപുരി കുടുംബാംഗമായ തനിക്ക് വര്‍ഷങ്ങളുടെ സ്‌നേഹബന്ധമാണ് കോറെപ്പിസ്‌ക്കോപ്പായുമായുള്ളതെന്നും, ഈ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് ദുബായില്‍ നിന്നും നാട്ടിലെത്തിയതെന്നുംം പറഞ്ഞ് അദ്ദേഹം ജൂബിലേറിയനുംം പത്‌നിക്കും വിലപിടിപ്പുള്ള ഓരോ റിസ്റ്റുവാച്ചുകള്‍ ഉപഹാരമായി നല്‍കി.  റവ. ഫാ  അലക്‌സാണ്ടര്‍ കൂടാരത്തില്‍ മുഖ്യ പ്രഭാഷകനെ സദസ്സിന് പരിചയപ്പെടുത്തുകയും ജൂബിലേറിയëമംഗളങ്ങള്‍ നേരുകയുംചെയ്തു.

ശീമതി വീണാജോര്‍ജ്ജ് എംഎല്‍എ, കോറെപ്പിസക്കോപ്പായും കൊച്ചമ്മയും ആയി വളരെ നാളുകളായി അടുത്തപരിചയവു ംസ്‌നേഹബന്ധവുമുണ്ടെന്നും, തങ്ങളെ മക്കളെപ്പോലെയാണ് കരുതുന്നതെന്നുംം, ബ. കോറെപ്പിസ്‌ക്കോപ്പാ ഒരു മാതൃകാവൈദികനാണെന്നും ചൂണ്ടിക്കാട്ടി.
കോറെപ്പിസ്‌ക്കോപ്പായുടെ പത്‌നി സാഹിത്യ പ്രതിഭയുമായ ശ്രീമതി  എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച ശതാഭിഷേകമംഗള ഗാനം ആലപിച്ചു സമര്‍പ്പിച്ചു.
   
മലങ്കര സഭാ  അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ശ്രീ. ബിജു ഉമ്മന്‍ കേരളത്തിലും അമേരിക്കയിലുംകോറെപ്പിസ്‌ക്കോപ്പായുടെ മാതൃകാപരമായ സഭാസേവനങ്ങള്‍ പ്രകീര്‍ത്തിച്ചു സംസാരിച്ചു.
   
മലയാള മനോരമ സീനിയര്‍ അസിസ്റ്റന്റ്എഡിറ്ററും കോറെപ്പിസക്കോപ്പായുടെ ജേഷ്ഠസഹോദര പുത്രëമായ മാത്യു ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായെ സദസ്സിന് പരിചയപ്പെടുത്തുകയും വിശിഷ്ടാതിഥികളെസ്വാഗതംചെയ്യുകയും ചെയ്തു. പ. കാതോലിക്കാ ബാവാ തിരുമേനിയെസ്വാഗതം ചെയ്തപ്പോള്‍ കോറെപ്പിസ്‌ക്കോപ്പായുടെ മകന്‍ തോമസ് യോഹന്നാന്‍ പ. ബാവാ തിരുമേനിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

മാതൃഇടവകയെ പ്രതിനിധീകരിച്ച് മി. അനില്‍ റ്റൈറ്റസ് æമ്പഴ കോറെപ്പിസ്‌ക്കോപ്പായുടെ മാതൃഇടവകയിലെയും നാട്ടിലെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ പുരസ്ക്കരിച്ചു സംസാരിച്ചു. ഇടവകയുടെ മംഗളപത്രം സെക്രട്ടറി സാജന്‍ ജോര്‍ജ്‌വായിച്ചു സമര്‍പ്പിക്കയും ഇടവകവികാരി ജൂബിലേറേിയനെ പൊന്നാടഅണിയിക്കയു ംചെയ്തു.

തെക്കിനേത്തു æടുംബവകയായുള്ള മെമന്റോ മേരിമാതാ കമ്പനി ദുബായ്,   ഉടമ മി. സാമുവല്‍ തെക്കിനേത്ത്  സമര്‍പ്പിച്ചു.  ശങ്കരപുരിതലയനാട് æടുംബയോഗ വകയായ മെമന്റോ റവ. ഫാ. ജോണ്‍ ശങ്കരത്തില്‍ സമര്‍പ്പിച്ചു. കടമ്പനാട് താഴേതില്‍ കുടുംബത്തിന്റെ (കോറെപ്പിസ്‌ക്കോപ്പായുടെ സഹധര്‍മ്മിണിയുടെ കുടുബം) പാരിതോഷികങ്ങള്‍, ശ്രീ. റ്റി.എം ഫിലിപ്പ്,  രാജുതോമസ് (യുഎസ്എ), ഡോ. ബാബുതോമസ്, സ്റ്റീഫന്‍ തോമസ്(യുഎസ്എ) , അമ്പോറ്റി തോമസ് (ദുബായ്) എന്നിവര്‍ നല്‍കി.  ജൂബിലേറയന്‍ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍കോറെപ്പിസ്‌ക്കോപ്പാതന്റെ മാതൃഇടവകയുടെ സാധുസംരക്ഷണ നിധിയിലേക്ക് ഗണ്യമായ ഒരു തുക സംഭാവന നല്‍കി. ഇടവകവികാരി റവ. ഫാ. ജിജിസാമുവല്‍ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി

സാമൂഹ്യ, സാമുദായിക, സാംസ്ക്കാരിക തലങ്ങളിലെ  പ്രമുഖര്‍, നൂയോര്‍ക്കിലെയും തന്റെമാതൃ ഇടവകയായ æമ്പഴയിലെയും ജനങ്ങള്‍,ബന്ധുമിത്രാദികള്‍എന്നിവരടക്കം നിരവധിിആളുകള്‍ പങ്കെടുത്ത സമ്മേളനം  വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടുകൂടി പര്യവസാനിച്ചു..

വന്ദ്യദിവ്യ ശ്രീ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍  കോറെപ്പിസ്‌ക്കോപ്പയുടെ ശതാഭിഷേകം  പ്രൗഢഗംഭീരമായി
Join WhatsApp News
John D. Kunnathu 2019-03-22 19:35:58
അച്ചനും കൊച്ചമ്മയും ദീർഘകാലം ജീവിച്ച് അനേകർക്ക് അനുഗ്രഹത്തിന് മുഖാന്തരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക