ഡല്‍ഹി : പുല്‍വാമ ആക്രമണത്തിന്റെ പങ്കാളിയായ ജയ്ഷെ ഭീകരന് പിടിയിലായി. ഇന്നലെ രാത്രി ഡല്‍ഹി പോലീസാണ് ഇയാളെ പിടികൂടിയത്. സജ്ജാദ് ഖാന് എന്നയാളാണ് പിടിയിലായത്.ഭീകരാക്രമണത്തിനുപയോഗിച്ച വാഹനം സജ്ജാദിന്റേതാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മുദ്ദസിര് ഖാന്റെ പ്രധാന സഹായിയാണ് ഇയാളെന്നാണ് പോലീസ് പറഞ്ഞു.ഡല്‍ഹിയില്‍ സ്ലീപ്പര്‍ സെല്‍ സ്ഥാപിക്കാന്‍ മുദ്ദസിര് ഖാന് സജ്ജാദിനെ ചുമതലപ്പെടുത്തിയുരന്നതായാണ് വിവരം. മുദ്ദാസിര്‍ ഖാന് നേരത്തെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കശ്മീരില്‍ വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. സജ്ജാദ് ഖാനെ കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.