Image

താനൊരു കൊലയാളിയല്ലെന്ന് മുരളീധരന്‍; വടകരയിലെ പ്രചരണ വിഷയം അക്രമരാഷ്ട്രീയം

Published on 22 March, 2019
താനൊരു കൊലയാളിയല്ലെന്ന് മുരളീധരന്‍; വടകരയിലെ പ്രചരണ വിഷയം അക്രമരാഷ്ട്രീയം

വടകരയിലെ പ്രചരണ വിഷയം അക്രമരാഷ്ട്രീയമാണെന്നുറപ്പിച്ച്‌ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. വടകരയില്‍ ആവേശ്വോജലമായ സ്വീകരണമാണ് കെ മുരളീധരന് ലഭിച്ചത്. താനൊരു കൊലയാളിയല്ലെന്നാണ് കെ.മുരളീധരന്‍ പറഞ്ഞത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.

നന്‍മയും തിന്‍മയും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുഖ്യാതിഥിയായെത്തിയ വി.എം സുധീരനും അക്രമരാഷ്ട്രീയത്തെ കുറിച്ച്‌ തന്നെ സംസാരിച്ചു.

നേരത്തെ, വടകരയില്‍ പി.ജയരാജനെ ഏതെങ്കിലും കേസില്‍ കുറ്റക്കാരനാണെന്ന് ചിത്രീകരിച്ചു കൊണ്ടുള്ള പ്രചാരണത്തിനില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു. 'വ്യക്തിപരമായി ജയരാജനെതിരെ ഞാന്‍ പറയില്ല. ഇന്നലെവരെ ജയരാജനെതിരെ പറഞ്ഞിരുന്നു. പക്ഷേ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതു മുതല്‍ വ്യക്തിപരമായി ആരെയും പറയില്ല. എന്നാല്‍ അക്രമരാഷ്ട്രീയത്തിനെതിരെ പറയും. ഇതുതന്നെ ചിലര്‍ക്കെതിരായ വിരല്‍ചൂണ്ടലാകും' -മുരളീധരന്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക