Image

രാത്രിയില്‍ പുറത്ത് കടക്കരുത്; സിനിമയ്ക്ക് പോകരുത്.. ഹോസ്റ്റലിലെ അനാവശ്യ നിയന്ത്രണത്തിനെതിരെ സമരം

Published on 22 March, 2019
രാത്രിയില്‍ പുറത്ത് കടക്കരുത്; സിനിമയ്ക്ക് പോകരുത്.. ഹോസ്റ്റലിലെ അനാവശ്യ നിയന്ത്രണത്തിനെതിരെ സമരം

തൃശ്ശൂര്‍: തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിനെതിരെ വീണ്ടും പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍. ഹോസ്റ്റലില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും സമയ നിയന്ത്രണം നീക്കാനുമുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.

വൈകീട്ട് ആറ് മണിക്ക്  മുമ്പ് ഹോസ്റ്റലില്‍ എത്തണം, രാത്രിയില്‍ പുറത്തിറങ്ങരുത്, സിനിമയ്ക്ക് പോകരുത് തുടങ്ങിയ മാനേജ്‌മെന്റ് നിയന്ത്രണങ്ങളെയാണ് പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ഇതിന് അനുകൂലമായി വന്ന വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സമരം.

കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിന് പുറത്തും ഇവര്‍ പ്രതിഷേധിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാം എന്ന ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക