Image

പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് സര്‍െ്രെപസ് സ്ഥാനാര്‍ത്ഥി; കോണ്‍ഗ്രസ് ദേശീയ നേതാവെന്ന് സൂചന

Published on 22 March, 2019
പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് സര്‍െ്രെപസ് സ്ഥാനാര്‍ത്ഥി; കോണ്‍ഗ്രസ് ദേശീയ നേതാവെന്ന് സൂചന

പത്തനംതിട്ട: ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒഴിച്ചിട്ട പത്തനംതിട്ടയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെന്ന് സൂചന. പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലുള്ള നേതാവ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് സൂചന. എന്നാല്‍ സംസ്ഥാന നേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും രാജ്യവ്യാപകമായി നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ന്യൂനപക്ഷ വിഭാഗക്കാരായ രണ്ട് കോണ്‍ഗ്രസ് നേതാക്കളുമായി ബി.ജെ.പി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒരാള്‍ മത്സരിക്കാന്‍ പാതി സന്നദ്ധത അറിയിച്ചുകഴിഞ്ഞതായാണ് സൂചന. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പ്രതികരിച്ചു.

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. മണ്ഡലത്തില്‍ പരിചിതനായ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെയാണ് ബി.ജെ.പി പ്രധാനമായും പരിഗണിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ആയാല്‍ ത്രികോണ മത്സരത്തില്‍ ജയിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക