Image

മാപ്പ് നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം ഏപ്രില്‍ 4 - ന് റാന്നിയില്‍

(രാജു ശങ്കരത്തില്‍, മാപ്പ് പി. ആര്‍. ഓ.) Published on 22 March, 2019
മാപ്പ് നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം ഏപ്രില്‍ 4 - ന് റാന്നിയില്‍
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലികള്‍കൊണ്ട് ജനമനസ്സുകളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന ഫിലാഡെല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ ( MAP ) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ശോഭയാര്‍ന്ന ഏടുകളിലേക്ക് ഒരു സുവര്‍ണ്ണ നിമിഷം കൂടി  .

2108 - ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന അനു സ്‌കറിയായുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ കമ്മറ്റിയില്‍ എടുത്ത തീരുമാനപ്രകാരം, കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ച് നല്‍കുക എന്ന വാഗ്ദാനം അതിന്റെ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്നു.

റാന്നിയിലെ 2 ഭവന രഹിതര്‍ക്ക് മാപ്പ് നിര്‍മ്മിച്ച് നല്‍കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം 2019 ഏപ്രില്‍ 04 - ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് റാന്നിയില്‍വച്ചു വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. കേരള രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-കലാ രംഗങ്ങളിലെ പ്രമുഖര്‍ ഈ ധന്യനിമിഷങ്ങളില്‍ പങ്കാളികളാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ചെറിയാന്‍ കോശി (പ്രസിഡന്റ്) : 201 -286 - 9169, യോഹന്നാന്‍ ശങ്കരത്തില്‍ (ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) : 944 - 761 - 4941, അനു സ്‌കറിയാ (ചാരിറ്റി ചെയര്‍മാന്‍) : 267 - 496 - 2443 .
മാപ്പ് നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം ഏപ്രില്‍ 4 - ന് റാന്നിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക