Image

ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

കല Published on 23 March, 2019
ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

ട്യൂഷന്‍ പഠിക്കാനെത്തിയ ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. തമിഴ്നാട് തിരുവണ്ണാമലയിലാണ് സംഭവം. തിരുവണ്ണാമലയിലെ അരണിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായ മുപ്പതുകാരി യു.നിത്യയാണ് പ്രതി. അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് പുറത്താക്കി. 
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗീക പീഡനത്തിന് ഉപയോഗിച്ചതിന് പോക്സോ നീയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 
വിദ്യാര്‍ഥികളുമൊത്തുള്ള സ്വകാര്യദൃശ്യങ്ങള്‍ നിത്യയുടെ ഫോണില്‍ നിന്നും ഭര്‍ത്താവാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇതേച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ കലഹമുണ്ടായി. ട്യൂഷന്‍ നിര്‍ത്തിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഭര്‍ത്താവ് ശിശുസംരക്ഷണ വകുപ്പിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക