Image

പി.ജെ കുര്യന്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം. അസംബന്ധമെന്ന് പി.ജെ കുര്യന്‍

കല Published on 23 March, 2019
പി.ജെ കുര്യന്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം. അസംബന്ധമെന്ന് പി.ജെ കുര്യന്‍

താന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത ശുദ്ധ അംസബന്ധമെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ പത്തനംതിട്ട മണ്ഡലം ഒഴിച്ചിട്ടതോടെയാണ് അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. നേരത്തെ കെ.സുരേന്ദ്രനെ ഇവിടെ മത്സരിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നതെങ്കിലും മണ്ഡലത്തില്‍ മാത്രം ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല. 
തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ എത്തുമെന്നും പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ പരുന്നു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമിഷ്ഷായുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തയെത്തി. ഇത് പി.ജെ കുര്യനാണെന്ന തരത്തില്‍ വീണ്ടും വാര്‍ത്തകള്‍ വന്നതോടെ കോണ്‍ഗ്രസ് നേതൃത്വും അങ്കലാപ്പിലായി. കുറച്ചുനാളായി പി.ജെ കുര്യന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കിലാണ്. 
ഇതോടെ പി.ജെ കുര്യനെ ബന്ധപ്പെടാനായി കോണ്‍ഗ്രസ് നേതാക്കളുടെ ഊര്‍ജ്ജിത ശ്രമം. ഇതോടെ തന്നെ ബിജെപിക്കാര്‍ സമീപിച്ചിട്ടില്ലെന്നും സമീപിച്ചാല്‍ തന്നെ കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കും താന്‍ പോകില്ലെന്നും പി.ജെ കുര്യന്‍ തന്നെ വ്യക്തമാക്കി. ഇതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. മുമ്പ് തനിക്ക് ഇതിലും വലിയ ഓഫര്‍ വന്നിട്ട് നിസാരമായി നിരസിച്ചതാണെന്നും കുര്യന്‍ പറഞ്ഞു. പി.ജെ കുര്യന്‍ വെളിപ്പെടുത്തല്‍ വന്നതോടെ പത്തനംതിട്ടയിലെ ആ സ്ഥാനാര്‍ഥിയാര് എന്ന ചോദ്യം അവശേഷിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക