Image

വയനാട്ടില്‍ മത്സരിക്കാന്‍ ഉറപ്പിച്ച് രാഹുല്‍ ഗാന്ധി; ആവേശത്തോടെ യുഡിഎഫ്

കല Published on 23 March, 2019
വയനാട്ടില്‍ മത്സരിക്കാന്‍ ഉറപ്പിച്ച് രാഹുല്‍ ഗാന്ധി; ആവേശത്തോടെ യുഡിഎഫ്

ഇത്തവണ അമേഠിയിലല്ല കേരളത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ ഇറങ്ങുക. യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി കേരളത്തിലേക്ക് എത്തുന്നത് ആവേശത്തോടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. അപ്രതീക്ഷിതമായിരുന്നു കോണ്‍ഗ്രസിന്‍റെ ഈ നീക്കം. അമേഠിയില്‍ നിന്ന് മാറി ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് രാഹുല്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. മുമ്പ് സോണിയ മത്സരിച്ച് വിജയിച്ച കര്‍ണാടകയിലെ ബെല്ലാരിയായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയാണ് രാഹുലിനെ വയനാട്ടിലേക്ക് എത്തിച്ച നീക്കത്തിന് ചുക്കാന്‍ പിടിച്ചത് എന്ന് അറിയുന്നു. 
രാഹുല്‍ എത്തിയാല്‍ താന്‍ പിന്മാറുമെന്ന് വയനാട്ടിലെ സ്ഥാനാര്‍ഥി ടി.സിദ്ധിഖ് പ്രതികരിച്ചു. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. 
Join WhatsApp News
George 2019-03-23 05:54:50
വായനാടുകാർ ഭാഗ്യവാമാർ. ഈ വര്ഷം തന്നെ വേറൊരു എലെക്ഷൻ കാണാം. അതിൽ സിദ്ദിഖിനെ ജയിപ്പിക്കാം. കാരണം രാഹുൽ ജയിച്ചു ഡൽഹിയിൽ എത്തിയാൽ ആദ്യം ചെയ്യുന്ന പണി അമേഠി നില നിറുത്തി വയനാട് എം പി സ്ഥാനം രാജി വെക്കുക എന്നതായിരിക്കും. അതായത് വോട്ടു ചെയ്ത വായനാട്ടുകാർ ശശി ആയി. ഇതേ പണി ആണ് മോഡിയും ചെയ്യാൻ പോകുന്നത്. ഗുജറാത്തിലെ ഏതോ മണ്ഡലത്തിലുള്ളവർ ശശി. രാഷ്ട്രീയക്കാരുടെ ഇമ്മാതിരി തോന്ന്യവാസത്തിനെതിരെ നിയമം വേണം. ചുരുങ്ങിയ പക്ഷം ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് എങ്കിലും ഈ രാജി വെക്കുന്ന സ്ഥാനാർത്ഥിയുടെ കയ്യിൽ നിന്നും ഈടാക്കണം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക