Image

രാഹുലിന് പരാജയ ഭീതിയെന്ന് കോടിയേരി

Published on 23 March, 2019
രാഹുലിന് പരാജയ ഭീതിയെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍‌ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമേഠിയിലെ പരാജയഭീതി കാരണമാണ് രാഹുല്‍ വയനാട്ടില്‍ വരുന്നതെന്ന് കോടിയേരി പറഞ്ഞു.

വയനാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കാന്‍ ശ്രദ്ധവയ്ക്കുമ്ബോള്‍ ബാക്കി പത്തൊന്‍പതെണ്ണം നഷ്ടപ്പെടുന്ന അവസ്ഥയാകും ഉണ്ടാകുകയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇടത് മുന്നണിക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ലെന്നും ആത്മവിശ്വാസമുണ്ടെന്നും കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക