കേരളത്തില്‍ പത്തു ജില്ലകളില്‍ ചൊവ്വാഴ്ച വരെ സൂര്യാഘാത
മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിരന്ത നിവാരണ അതോറിറ്റി രംഗത്ത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,
പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.
ഈ
ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ
വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊല്ലം,
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍
നിന്ന് 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട,
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില
ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍
സാധ്യതയുണ്ടെന്ന് ദുരിന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.