Image

പ്രധാനമന്ത്രിയാകാനില്ല, അധികാരം കിട്ടിയാല്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന്‌ അഖിലേഷ്‌ യാദവ്‌

Published on 23 March, 2019
പ്രധാനമന്ത്രിയാകാനില്ല, അധികാരം കിട്ടിയാല്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന്‌ അഖിലേഷ്‌ യാദവ്‌

ലക്‌നൗ: ബിജെപി വിരുദ്ധ സംഖ്യത്തിന്റെ പ്രധാനമന്ത്രിയെ പിന്നീട്‌ തീരുമാനിക്കുമെന്ന്‌ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌. കേരളത്തില്‍ ബിജെപിക്ക്‌ വോട്ടുചെയ്യുന്നവര്‍ പ്രളയകാലത്തെ അനുഭവങ്ങള്‍ ഓര്‍ക്കണമെന്നും അഖിലേഷ്‌ പറഞ്ഞു.

യുപിയില്‍ എസ്‌പി ബിഎസ്‌പി ആര്‍എല്‍ഡി സഖ്യം എഴുപതിലധികം സീറ്റ്‌ നേടും. സഖ്യസര്‍ക്കാര്‍ ദുര്‍ബലമായിരിക്കുമെന്ന വാദം തെറ്റാണ്‌. യുപിയില്‍ നിന്ന്‌ ഒരാള്‍ പ്രധാനമന്ത്രിയാകണമെന്ന്‌ ആഗ്രഹമുണ്ട്‌. താന്‍ പ്രധാനമന്ത്രിയാകാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിന്റെ കഴിവില്‍ വിശ്വാസക്കുറവില്ല. സമാജ്വാദി പാര്‍ട്ടി പിന്തുണയോടെ സര്‍ക്കാര്‍ വന്നാല്‍ അമേരിക്കയെപ്പോലെ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നും അഖിലേഷ്‌ കൂട്ടിച്ചേര്‍ത്തു.യുപിയില്‍ അഖിലേഷ്‌ യാദവും മായാവതിയുടെ ബഹുജന്‍ സമാജ്‌ വാദി പാര്‍ട്ടിയും ഒരുമിച്ചാണ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക