Image

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി വയനാട്‌

Published on 23 March, 2019
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി വയനാട്‌


തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അതിവേഗത്തില്‍ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി വയനാട്‌. 

 വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട്‌ കെപിസിസി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ ട്വിറ്ററില്‍ വയനാട്‌ വൈറല്‍ ആയത്‌. ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ്‌ വയനാടിന്‍റെ സ്ഥാനം. അതേസമയം, മൂന്നാമതായി രാഹുല്‍ ഗാന്ധിയാണ്‌ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്നത്‌.

അതേസമയം, രാഹുല്‍ ഗാന്ധി വയനാട്‌ സീറ്റില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം അല്‍പ്പസമയത്തിനകം തീരുമാനം എടുക്കുമെന്നാണ്‌ പുറത്തു വരുന്ന വിവരം. എഐസിസി നേതൃത്വത്തിന്‍റെ അറിവോടെയാണ്‌ കെപിസിസി നേതൃത്വം രാഹുല്‍ ഗാന്ധിയോട്‌ വയനാട്ടില്‍ നിന്ന്‌ മത്സരിക്കണമെന്ന്‌ വീണ്ടും ആവശ്യപ്പെട്ടത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക