Image

നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

Published on 23 March, 2019
നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

വഡോധര:  നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. പത്തര്‍വേലി സ്വദേശിയായ ചാന്ദുഹായി രത്തോദിയയാണു കൊല്ലപ്പെട്ടത്‌. ഗുജറാത്തിലെ വഡോധരയിലാണു സംഭവം.

വ്യാഴാഴ്‌ച വൈകിട്ട്‌ ഇയാള്‍  നാലുവസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി വാര്‍ത്ത പ്രചരിച്ചിരുന്നു.

ജനങ്ങള്‍ യുവാവിനെ പിന്തുടര്‍ന്നതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയെ വീടിനു സമീപം എത്തിച്ചശേഷം രത്തോദിയ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവിനെ പിന്തുടര്‍ന്നെത്തിയ ജനങ്ങള്‍ വടിയും കല്ലും ഉപയോഗിച്ച്‌ അടിച്ചുവീഴ്‌ത്തുകയായിരുന്നു.

തുടര്‍ന്ന്‌ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതായും അന്വേഷണം തുടരുകയാണെന്നും പോലീസ്‌ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക