Image

ദക്ഷിണ്‍ റേഡിയോ പ്രക്ഷേപണം ഇനി നാല് സൗത്ത് ഇന്ത്യന്‍ ഭാഷകളിലും

Published on 23 March, 2019
ദക്ഷിണ്‍ റേഡിയോ പ്രക്ഷേപണം ഇനി നാല് സൗത്ത് ഇന്ത്യന്‍ ഭാഷകളിലും
ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ റീജിയനിലെ തെക്കേ ഇന്ത്യന്‍ ശ്രോതാക്കള്‍ക്കായി ദക്ഷിണ്‍ റേഡിയോ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രക്ഷേപണം ആരംഭിച്ചു. മസാല റേഡിയോ 1110 എ എം (KTEK) ഫ്രീക്വന്‍സിയില്‍ ഞായറാഴ്ചകളില്‍ രണ്ടുമണി മുതല്‍ വൈകുന്നേരം 7.30 വരെയാണ് പ്രക്ഷേപണം. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അപൂര്‍വമായ സംഗീതസല്ലാപങ്ങള്‍ 100,000ലേറെ ശ്രോതാക്കള്‍ക്കായി ഹൂസ്റ്റണ്‍റേഡിയോ പങ്കുവയ്ക്കുന്നു. 

തെക്കേ ഇന്ത്യയിലെ നാല് പ്രധാനഭാഷകളെ ദക്ഷിണ്‍ റേഡിയോ ഇതാദ്യമായി ഒരു പൊതുപ്ലാറ്റ്ഫോമില്‍ കൊണ്ടുവന്നിരിക്കുകയാണ്. ട്രെന്‍ഡിയായ ട്യൂണുകളും ചാറ്റുകളും ഇന്ത്യന്‍ സമൂഹം നെഞ്ചേറ്റുന്ന നിത്യഹരിതഗാനങ്ങളും ചടുലരായ ആര്‍.ജെകളുടെ നേതൃത്വത്തില്‍ ഒരുക്കിയത് മാര്‍ച്ച് 17ന് നടന്ന ഉദ്ഘാടനപരിപാടിയെ ശ്രദ്ധേയമാക്കി. 

ഹൂസ്റ്റണിലെ പ്രശസ്ത നെഫ്രോളജിസ്റ്റും ഇവന്റ് ഓര്‍ഗനൈസറുമായ ഡോ. ഫ്രീമു വര്‍ഗീസിന്റെയും പ്രശസ്ത റിയല്‍റ്ററും ഫിലന്ത്രോപ്പിസ്റ്റും മലയാളം റേഡിയോ ഷോ മല്ലു ടോക്കീസിന്റെ പ്രൊമോട്ടറുമായ ജോണ്‍ ഡബ്ളിയു വര്‍ഗീസിന്റെയും ആശയമായ ദക്ഷിണ്‍ റേഡിയോ ഇന്ന് ആയിരങ്ങള്‍ നെഞ്ചേറ്റുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഏരിയയിലുള്ള ആളുകളെ കൂട്ടിയിണക്കുന്ന പൊതുവായൊരു പ്ലാറ്റ്ഫോമെന്ന നിലയിലാണ് ദക്ഷിണ്‍ റേഡിയോ എന്ന ആശയം രൂപീകരിക്കപ്പെട്ടതുതന്നെ. ഓരോ പ്രത്യേകഭാഷകളിലും പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും എന്നതിനൊപ്പം വിവിധഭാഷകളെ ചേര്‍ത്തുള്ള പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പുതിയ പ്രോഗ്രാമിനെകുറിച്ച് തീര്‍ത്തും ശുഭപ്രതീക്ഷയാണുള്ളതെന്ന് ജോണ്‍ ഡബ്ളിയു വര്‍ഗീസ് പറഞ്ഞു.
ദക്ഷിണ്‍ റേഡിയോ പ്രക്ഷേപണം ഇനി നാല് സൗത്ത് ഇന്ത്യന്‍ ഭാഷകളിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക