Image

ബൈഡന്‍ വന്നാല്‍ റണ്ണിംഗ് മേറ്റ് സ്റ്റേസിയോ കമലയോ ഒറൂര്‍ക്കെയോ?

ഏബ്രഹാം തോമസ് Published on 23 March, 2019
ബൈഡന്‍  വന്നാല്‍ റണ്ണിംഗ് മേറ്റ്  സ്റ്റേസിയോ കമലയോ  ഒറൂര്‍ക്കെയോ?
മുന്‍ വൈസ് പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡന്‍ ജൂനിയര്‍ (ജോ ബൈഡന്‍) പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യം ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. അഭിപ്രായ സര്‍വേകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളില്‍ ബൈഡനാണ് മുന്നില്‍.

ബൈഡന്റെയും സംഘത്തിന്റെയും രണനീതി എന്തായിരിക്കും എന്നു വ്യക്തമല്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തോടൊപ്പം തനിക്കെതിരെ ഉയരാനിടയുള്ള വിമര്‍ശനങ്ങളെ നേരിടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങിയതായാണ് പ്രധാന ഉപദേശകരായ സ്റ്റീവ് റി ച്ചെറ്റിയും മൈക്ക് ഡോനില്ലനും നല്‍കുന്ന സൂചനകള്‍.

പൊതു തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബൈഡന് പ്രായം 78 ആയിരിക്കും. പ്രായത്തെക്കുറിച്ച് പറയുന്നവരോട് സ്പീക്കര്‍ നാന്‍സി പെലോസിയെ ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. 78 കഴിഞ്ഞ നാന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും പരാതി പറയാനാവില്ല. ഒരു രണ്ടാമൂഴത്തിലേയ്ക്ക് നീങ്ങുകയാണെങ്കില്‍ 2024 ല്‍ ബൈഡന് 82 വയസ്സായിട്ടുണ്ടാവും എന്ന വിമര്‍ശനത്തെ നേരിടാന്‍ ഒരു ടേമിനുള്ള പ്രസിഡന്റായി ബൈഡനെ മുമ്പോട്ട് വയ്ക്കുക എന്ന നിര്‍ദേശം ഉയര്‍ന്നു. എന്നാല്‍ ഇക്കാര്യം മുന്‍കൂട്ടി പറഞ്ഞാല്‍ കൂടുതല്‍ ബാധ്യതകളുണ്ടാവും എന്ന് എതിര്‍വാദം ഉണ്ടായി.

ഒരു റണ്ണിങ് മേറ്റിനെ (വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ) മുന്‍കൂട്ടി പ്രഖ്യാപിക്കുക എന്നൊരു നിര്‍ദേശം ഉണ്ടായി. സാധാരണയായി റണ്ണിംഗ് മേറ്റ് ആരായിരിക്കണം എന്ന് തീരുമാനിക്കുക പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ദേശീയ കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചതിനു ശേഷമാണ്. ഇതിന് ഒരു അപവാദമായി ചൂണ്ടിക്കാട്ടുന്നത് 1976 ല്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന റൊണാള്‍ഡ് റീഗന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തന്നോടൊപ്പം മത്സരിക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്തിയതാണ്. റീഗന്റെ വ്യക്തിത്വവും ജനപ്രിയതയും അസാധാരണമായിരുന്നു.
ബൈഡന്‍ തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ വ്യക്തിയെ റണ്ണിങ് മേറ്റാക്കണം എന്നും നിര്‍ദേശമുണ്ട്. പക്ഷെ ഇത് തനിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിവില്ല വൈസ് പ്രസിഡന്റിനെ ആശ്രയിക്കണം എന്നൊരു വ്യാഖ്യാനത്തിന് ഇടനല്‍കും.

ബൈഡന്റെ ഉപദേശകര്‍ ഇതിനകം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത് ഇപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായി രംഗത്തുള്ള മൂന്നു പേരെ ആണെന്നറിയുന്നു. സെനറ്റര്‍ കമല ഹാരിസ്, ജോര്‍ജിയ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട സ്റ്റേസി ഏബ്രാംസ്, അല്‍പാസോ ജനപ്രതിനിധി ആയിരുന്ന ബീറ്റോ ഒ റൗര്‍കി എന്നിവരാണ് ഇവര്‍.
ഹിലരി ക്ലിന്റണ്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായപ്പോള്‍ റണ്ണിംഗ് മേറ്റായി ഒരു കറുത്ത വര്‍ഗക്കാരനെയോ ഹിസ്പാനിക്കിനെയോ പരിഗണിച്ചിരുന്നെങ്കില്‍ കുറെക്കൂടി മെച്ചമായ പ്രകടനം കാഴ്ചവയ്ക്കുവാന്‍ കഴിയുമായിരുന്നു എന്നു പലരും അഭിപ്രായപ്പെട്ടു. ബൈഡന്‍ ഒരു ന്യൂന പക്ഷ, സ്ത്രീ സ്ഥാനാര്‍ഥിയെ റണ്ണിങ് മേറ്റായി അവതരിപ്പിക്കണമെന്ന വാദം ശക്തമാണ്. 

അങ്ങനെയാവുമ്പോള്‍ വൈറ്റ് മേലാണെന്ന് സ്വയം പ്രഖ്യാപിച്ച ഒ റൗര്‍കി ഒഴിവാകപ്പെടും. ശേഷിച്ച രണ്ട് പേരും സ്ത്രീകളാണ്. ന്യൂനപക്ഷ വര്‍ഗക്കാരാണ്. ഇവരില്‍ ആരെയെങ്കിലും ആയിരിക്കുമോ മറ്റൊരാളെ ആയിരിക്കുമോ ബൈഡന്‍ തിരഞ്ഞെടുക്കുക എന്നറിയില്ല.
ബൈഡന്‍ ഒ റൗര്‍കിയെ കൂടെ നിര്‍ത്തിയാല്‍ ഫണ്ട് റെയ്‌സിംഗിന് വലിയ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ബൈഡന്‍ സെനറ്റിലേക്ക് ആദ്യമായി ജയിച്ച 1972 ലാണ് ഒ റൗര്‍കിയുടെ ജനനം എന്നത് കൗതുകകരമാണ്.
Join WhatsApp News
illiterate rumpers 2019-03-23 10:33:48
Minutes after news broke of the report being delivered, the tRUmpers were celebrating “no collusion.” They haven’t read one sentence of the report.
for മലം ആളി ട്രുംപ് സപ്പോര്‍ട്ട് 2019-03-23 10:55:05
According to the preliminary letter to congress from Barr, the report contains who Mueller has prosecuted and why. We already know all of this. It will contain who he declined to prosecute and why. This we do not know but there may be a little meat on the bones. How much meat will there be for the Ides of March? Speculation abounds. 

What we do know is that Trump publicly asked for Russia to commit an act of espionage against Hillary Clinton. We know Russia acted on that invitation. We know that members of the Trump campaign conspired with both Russian agents (Konstantin Kilimnick) and Russian assets (Julian Assange) by Paul Manafort and Roger Stone respectively. 

At a minimum, Mueller *will* accuse Trump of obstruction of justice because of his own admission that he fired James Comey because of his refusal to stop the Russia investigation. There are many other counts of obstruction of justice by Trump that can be filed. The question will now become whether or not all the braying jackasses who would not shut up about Bill Clinton obstructing justice will with the same zeal call for Trump to be impeached with an actual special prosecutor accusing him of that crime? 

We all know the answer to this question already. Is there going to be more meat than obstruction of justice? So far Mueller has let the SDNY and South Dakota US Attorneys to sit at the table and they too are turning out indictments and convictions which make it impossible for Trump to call this a 'witch hunt' to any sane people. Trump didn't flee to the safety of Mar A Lago for no reason. 
Obstruction of justice is what forced Nixon to resign. Conspiracy against the United States is the charge to look for because that means his kids are culpable. It's also important to note that Trump has been declared to be culpable in the campaign finance violations by a federal judge in NYC. Now we must wait for the Mueller bomb to detonate in the next few days. 

Republicans will of course call this a "nothing burger" as they do with anything which implicates anyone in their cult. Mueller is either going to make history or flame out into insignificance. What's it going to be? 
There will be buildings named for Robert Swan Mueller the 3rd. You can count on that. 
മലയാളി കുരുടന്മാര്‍ കാണില്ല സത്യം 2019-03-23 12:00:45
Mueller's investigation into Trump and Russia's attack on our democracy resulted in nearly 200 criminal charges against 38 defendants—and 8 GUILTY pleas rump's whole advisory & legal crew in florida mar largo now.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക