Image

'കുട്ടി' ബാഹുബലിയും കെ ജി എഫും പുലിമുരുഗനും കണ്ടിട്ടുണ്ട് തീര്‍ച്ച!

Published on 23 March, 2019
'കുട്ടി' ബാഹുബലിയും കെ ജി എഫും പുലിമുരുഗനും കണ്ടിട്ടുണ്ട് തീര്‍ച്ച!


സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന തമാശകള്‍ക്കിടയില്‍ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പലതും പൊട്ടിച്ചിരിപ്പിക്കാറാണ് പതിവ്. അടുത്തിടെ തരംഗമായ ഒരു ഉത്തരക്കടലാസ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചിരുന്നു.  മലയാളഭാഷ പരീക്ഷയുടെ ഉത്തരക്കടലാസാണ് പങ്കുവെച്ചത്.

ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്നായ, രാമായണത്തിലെ ഐതിഹാസിക പുരുഷന്‍ രാവണനെക്കുറിച്ചാണ് ചോദ്യം. സീതയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്തവരുടെ തലയാണ് വെട്ടേണ്ടതെന്നാണ് ഉത്തരമെഴുതിയ വിരുതന്റെ വാക്കുകള്‍. പത്തും തലയും അതിനൊത്ത ബുദ്ധിയുമുള്ള അറുമുഖനാണെന്നും രാവണനെ വിശേഷിപ്പിക്കുന്നുണ്ട്. 

പുരാണകഥാപാത്രത്തെ മോണ്‍സ്റ്റര്‍ എന്നും വിളിക്കുന്നു. ബാഹുബലി, കെജി എഫ്, പുലിമുരുഗന്‍ എന്നീ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് വിദ്യാര്‍ഥിയുടെ ഉത്തരമെന്ന് സാമൂഹിക മാധ്യമങ്ങളും ഏറ്റുപിടിക്കുന്നു. അത്യധികം ഭാവനയോടെ എഴുതിയ ഉത്തരക്കടലാസ് ഒരു സിനിമാത്തിരക്കഥയെ വെല്ലുന്നതാണ് എന്നാണ് രഞ്ജിത്ത് ശങ്കറിന്റെയും അഭിപ്രായം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക