Image

കനയ്യകുമാര്‍ സിപിഐ സ്ഥാനാര്‍ഥിയായി ബേഗുസരായിയില്‍ മത്സരിക്കും

കല Published on 24 March, 2019
കനയ്യകുമാര്‍ സിപിഐ സ്ഥാനാര്‍ഥിയായി ബേഗുസരായിയില്‍ മത്സരിക്കും

മഹാസഖ്യത്തില്‍ അവസരം നല്‍കിയില്ലെങ്കിലും ലോക്സഭയില്‍ മത്സരിക്കുന്ന കാര്യത്തില്‍ പിന്നോട്ടില്ല എന്നുറപ്പിച്ച് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍. ബീഹാറിലെ ബേഗുസരായി മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായി കനയ്യകുമാര്‍ മത്സരിക്കും. കനയ്യമത്സരിക്കട്ടെയെന്ന് സിപിഐ നേതൃത്വം തീരുമാനമെടുത്തു. ഇടതുപക്ഷത്തിന്‍റെ സംയുക്തസ്ഥാനാര്‍ഥിയായി കനയ്യ മത്സരിക്കും. 
നേരത്തെ ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാസഖ്യത്തില്‍ സ്ഥാനാര്‍ഥിയായിട്ടാണ് കനയ്യകുമാര്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സീറ്റ് വിഭജനം വന്നപ്പോള്‍ സിപിഎം സിപിഐ കക്ഷികളെ പൂര്‍ണ്ണമായും തഴഞ്ഞു. 
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബേഗുസരായില്‍ ആര്‍ജെഡി നേതാവ് തന്‍വീര്‍ ഹസന്‍ മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയാവും. നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ബേഗുസരായി. സിപിഎമ്മിനെയും സിപിഐയെയും തഴഞ്ഞ ആര്‍ജെഡി പക്ഷെ സിപിഐ എം.എല്‍ ന് ഒരു സീറ്റ് നല്‍കുന്നുണ്ട്. ബീഹാറില്‍ സ്വാധീനം കൂടുതല്‍ സിപിഐ എംഎല്‍നാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക