Image

ബംഗാള്‍ പിടിക്കാനുറിച്ച് നരേന്ദ്ര മോദിയും അമിത് ഷായും ലക്ഷ്യം 23 സീറ്റ്

കല Published on 24 March, 2019
ബംഗാള്‍ പിടിക്കാനുറിച്ച് നരേന്ദ്ര മോദിയും അമിത് ഷായും ലക്ഷ്യം 23 സീറ്റ്

2019 ലോക്സഭ ഇലക്ഷനില്‍ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായത് ഉത്തര്‍പ്രദേശില്‍ മായാവതി - അഖിലേഷ് യാദവ് സഖ്യമാണ്. എസ്.പിയും ബിഎസ്പിയും ഒരുമിച്ച് നില്‍ക്കുമ്പോള്‍ കഴിഞ്ഞ തവണ നേടിയത് പോലെ വന്‍ വിജയം നേടാന്‍ ബിജെപിക്ക് കഴിയില്ല എന്ന് തീര്‍ച്ച. മോദിയുടെ ഭരണത്തുടര്‍ച്ച എന്ന ആഗ്രഹത്തിന് തടയിടുന്നതും യു.പിയിലെ മഹാസഖ്യം തന്നെ. 
എന്നാല്‍ യു.പിയിലെ നഷ്ടം ബംഗാളില്‍ നികത്താനാണ് ഇപ്പോള്‍ ബിജെപി ശ്രമിക്കുന്നത്. മുമ്പ് ബിജെപി ഒന്നുമല്ലാതിരുന്ന ബംഗാളില്‍ ഇന്ന് ബിജെപി രണ്ടാമത്തെ വലിയ രാഷ്ട്രീയ ശക്തിയാണ്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ബംഗാളില്‍ ബിജെപി ബഹുദൂരം പിന്തള്ളിയിരിക്കുന്നു. 
2014ല്‍ രണ്ട് ലോക്സഭാ സീറ്റ് ബംഗാളില്‍ നേടി അക്കൗണ്ട് തുറന്നു. ഇത്തവണ 23 സീറ്റാണ് ബിജെപിയുടെ ലക്ഷ്യം. അമിത് ഷായും നരേന്ദ്രമോദിയും ബംഗാളിനെ കൂടുതല്‍ ലക്ഷ്യം വെക്കാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇലക്ഷന്‍റെ ഓരോ ഘട്ടത്തിലും മോദി നേരിട്ട് പ്രധാന റാലികളെ ബംഗാളില്‍ അഭിസംബോധന ചെയ്യും. അമിത്ഷ തന്‍റെ ദിവസങ്ങള്‍ നല്ലൊരു പങ്ക് ബംഗാളിനായി മാറ്റിവെച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് മുതല്‍ തീവ്രഹിന്ദുത്വ പ്രചാരകരെയും കളത്തില്‍ ഇറക്കുന്നുണ്ട്. 
തൃണമൂലിന്‍റെ ന്യൂനപക്ഷ പ്രീണനം ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ ബിജെപി ബംഗാളില്‍ തങ്ങള്‍ക്ക് കളം ഒരുക്കുന്നത്. സിപിഎം വല്ലാതെ ദുര്‍ബലപ്പെട്ട സാഹചര്യത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക