Image

ട്രാഫിക്‌ നിയമം ലംഘിക്കുന്നവരെ പൊതുജനങ്ങള്‍ക്കും പിടിക്കാം

Published on 24 March, 2019
ട്രാഫിക്‌ നിയമം ലംഘിക്കുന്നവരെ പൊതുജനങ്ങള്‍ക്കും പിടിക്കാം


ട്രാഫിക്ക്‌ നിയമം ലംഘിക്കുന്ന ഓരോരുത്തരും ഇനി പേടിക്കണം.കാരണം അര്‍ഹമായ ശിക്ഷ നല്‍കാനുള്ള പുത്തന്‍ പദ്ധതികളാണ്‌ തിരുവനന്തപുരം ജില്ലാ പൊലീസ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. ഒപ്പം നിയമലംഘനം നടത്തുന്നവരെ പൊതുജനങ്ങള്‍ക്കും പിടികൂടാം. എന്നാല്‍ മൊബൈല്‍ ക്യാമറയിലൂടെ ആണെന്ന്‌ മാത്രം.

ട്രാഫിക്ക്‌ നിയമ ലംഘകരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസിന്‌ അയച്ചുനല്‍കിയാല്‍ നിങ്ങള്‍ക്ക്‌ സമ്മാനവും ലഭിക്കുമെന്നതാണ്‌ പദ്ധതിയുടെ പ്രത്യേകത.

ഇതിലൂടെ പൊലീസ്‌ ക്യാമറകള്‍ മാത്രമാകില്ല, നിയമ ലംഘകരെ പിടിക്കാന്‍ പൊതു ജനങ്ങളുടെ മൊബൈല്‍ ക്യാമറകളേയും ഉപയോഗപ്പെടുത്താമെന്ന്‌ പൊലീസും കണക്കുകൂട്ടുന്നു. ടിസി വിജില്‍ (ട്രിവാന്‍ഡ്രം സിറ്റിസണ്‍ വിജില്‍) എന്ന പദ്ധതി വ്യാപിപ്പിക്കാനാണ്‌ തീരുമാനം.

സദാ പൊലീസ്‌ നിരീക്ഷണവും, ക്യാമറയും ഉള്ളയിടങ്ങില്‍ മാത്രമല്ല. നഗരത്തില്‍ ഇനി എവിടെയും ഗതാഗത നിയമ ലംഘനം ഉണ്ടായാല്‍ നടപടി ഉറപ്പ്‌ . അതിന്വേണ്ടി പൊതു ജനങ്ങളുടെ സഹകരമാണ്‌ സിറ്റി പൊലീസ്‌ കമ്മീഷണര്‍ കെ സഞ്ചയ്‌കുമാര്‍ ഐപിഎസ്‌ ആവശ്യപ്പെടുന്നത്‌.

നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങളും മറ്റും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നിങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ടിസി വിജില്‍ വാട്ട്‌സ്‌ അപ്പ്‌ നമ്‌ബരായ 9497945000 ല്‍ ചിത്രങ്ങള്‍ അയച്ചാല്‍ നടപടി ഉറപ്പെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ അറിയിച്ചു.

സ്ഥിരം ഗതാഗത നിയമ ലംഘനങ്ങള്‍ ഇതിലൂടെ അവസാനിപ്പിക്കാമെന്ന്‌ പൊലീസ്‌ കണക്കുകൂട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക