എംഎല്‍എമാരുടെ
പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍. ലോകസഭാ തിരഞ്ഞെടുപ്പിന്
മുന്നോടിയായി രാജ്യത്തെ 534 മണ്ഡലങ്ങളില്‍ 60,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ
സര്‍വെയിലാണ് തങ്ങളുടെ എംഎല്‍എമാരുടെ പ്രവര്‍ത്തനത്തില്‍ കേരളം ഏറ്റവും കൂടുതല്‍
തൃപ്തി രേഖപ്പെടുത്തിയത്.
ജനുവരി 1 മുതല്‍ മാര്‍ച്ച് 18വരെയാണ് സര്‍വെ
നടത്തിയത്. കേരളത്തിലെ സര്‍വെയില്‍ പങ്കെടുത്ത 58.1 ശതമാനം പേരും തങ്ങളുടെ
എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളിലും പ്രകടനത്തിലും തങ്ങള്‍ തൃപ്തരാണെന്ന് മറുപടി
നല്കി.
ഗോവ, തെലങ്കാന എന്നിവരാണ് കേരളത്തിന് പിന്നില്‍ രണ്ടും മൂന്നും
സ്ഥാനത്ത്.