Image

ചുട്ട്‌ പൊള്ളി കേരളം സൂര്യാഘാതത്തില്‍ രണ്ട്‌ മരണം: മൂന്നു വയസ്സുകാരിക്കു പൊള്ളലേറ്റു

Published on 24 March, 2019
ചുട്ട്‌ പൊള്ളി കേരളം സൂര്യാഘാതത്തില്‍ രണ്ട്‌ മരണം: മൂന്നു വയസ്സുകാരിക്കു പൊള്ളലേറ്റു


തിരുവനന്തപുരം : സംസ്ഥാനത്ത്‌ സൂര്യാഘാതമേറ്റ്‌ രണ്ട്‌ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. തിരുവനന്തപുരം പാറശാലയിലും കണ്ണൂര്‍ വെള്ളോറയിലും രണ്ട്‌ പേര്‍ കുഴഞ്ഞ്‌ വീണ്‌ മരിച്ചത്‌ സൂര്യാഘാതം മൂലമാണെന്നാണ്‌ പ്രാഥമിക നിഗമനം. കാസര്‍കോട്‌ കുമ്‌ബള- ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്‌ബിനു സമീപത്ത്‌ താമസിക്കുന്ന അബ്ദുല്‍ ബഷീറിന്റെ മൂന്നു വയസുകാരി മകള്‍ മര്‍വക്കാണ്‌ വീട്ടുമുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുമ്‌ബോള്‍ കൈക്ക്‌ സൂര്യാഘാതമേറ്റ്‌ പൊള്ളലേറ്റത്‌.

കണ്ണൂര്‍ വെള്ളോറയിലാണ്‌ വൃദ്ധനെ പറമ്‌ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കാടന്‍ വീട്ടില്‍ നാരായണന്‍ എന്ന അറുപത്തിയേഴ്‌കാരനെയാണ്‌ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റപാടുകളുണ്ട്‌. ശരീരത്തില്‍ നിന്ന്‌ തൊലി ഉരിഞ്ഞു പോയ നിലയിലാണ്‌ മൃതദേഹം.

സൂര്യാഘാതമെന്നാണ്‌ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ട്‌ വരാതെ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.
തിരുവനന്തപുരത്ത്‌ പാറശ്ശാലയില്‍ ഒരാള്‍ കുഴഞ്ഞു വീണു മരിച്ചതും സൂര്യാഘാതം കാരണമാണെന്നാണ്‌ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

പാറശ്ശാലയ്‌ക്ക്‌ അടുത്ത വാവ്വക്കരയിലെ വയലിലാണ്‌ ഞായറാഴ്‌ച്ച ഉച്ചയ്‌ക്ക്‌ 12 മണിയോടെയാണ്‌ കരുണാകരന്‍ എന്നയാളെ കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക