Image

മതേതരവാദിയായ പ്രേമചന്ദ്രനെ സംഘിയായി ചിത്രീകരിക്കാന്‍ സിപിഎമ്മിന്റെ ശ്രമം- ഉമ്മന്‍ചാണ്ടി

Published on 24 March, 2019
മതേതരവാദിയായ പ്രേമചന്ദ്രനെ സംഘിയായി ചിത്രീകരിക്കാന്‍ സിപിഎമ്മിന്റെ ശ്രമം- ഉമ്മന്‍ചാണ്ടി


കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. ആര്‍.എസ്.പി നേതവ് എന്‍.കെ പ്രേമചന്ദ്രനും സി.പി.എം നേതാവ് കെ.എന്‍ ബാലഗോപാലും ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനാതീതമാണ്. നേരത്തെ എല്‍.ഡി.എഫിലായിരുന്ന എന്‍.കെ പ്രേമചന്ദ്രന്റെ യു.ഡിഎഫ് പ്രവേശവും തുടര്‍ന്നുണ്ടായ വിവാദങ്ങളും കൊണ്ടെല്ലാം ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ് കൊല്ലത്തെ വിജയം. 

കൊല്ലത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഇവ ദൃശ്യമാണ്. എന്‍.കെ പ്രേമചന്ദ്രനെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന പ്രധാന പ്രചാരണം പ്രേമചന്ദ്രന് ബി.ജെ.പി ബന്ധം ഉണ്ടെന്നുള്ളതാണ്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം മുതലുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സി.പി.എം പ്രചാരണം. കൊല്ലത്ത് ബി.ജെ.പി സംസ്ഥാന നേതാക്കളെയൊന്നും സ്ഥാനാര്‍ഥിയാക്കിയില്ല എന്നതും ഇടതുപക്ഷം പ്രചരണത്തിന് ഉപയോഗിക്കുന്നു.

ഈ സാഹചര്യത്തില്‍ എന്‍.കെ പ്രേമചന്ദ്രന് വേണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നിരിക്കയാണ് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. മുത്തലാക്ക് ബില്ലിനെതിരെ ലോക്‌സഭയില്‍ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗത്തെ കുറിച്ചാണ് ഉമ്മന്‍ ചാണ്ടി കുറിപ്പില്‍ പറയുന്നത്. മുത്തലാക്ക് ബില്ലിനെതിരേ സര്‍വ്വശക്തിയുമെടുത്ത് പോരാടിയ മതേതര വാദിയായ പ്രേമചന്ദ്രനെ പോലും സംഘിയാക്കാന്‍ ശ്രമിക്കുകയാണ് സി.പി.എംകാര്‍ എന്നും ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക