Image

കോട്ടയം കാണക്കാരിയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Published on 24 March, 2019
കോട്ടയം കാണക്കാരിയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍


കോട്ടയം: കാണക്കാരിയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാഴക്കാലയില്‍ ചിന്നമ്മയാണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകന്‍ ബിനുരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിനുരാജ് തന്നെയാണോ കൊലപാതകത്തിന് പിന്നിലെന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. 

ഞായറാഴ്ച രാവിലെ ബിനുരാജ് തന്നെയാണ് മൃതദേഹം വീടിന് സമീപത്തെ പറമ്പില്‍ ഉണ്ടെന്ന വിവരം അയല്‍വാസികളെ അറിയിച്ചത്. ബിനുരാജും അമ്മയും തമ്മില്‍ ഏറെക്കാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. പലതവണ ഇയാള്‍ അമ്മയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ബിനുരാജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

ഇവരുടെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസവും ബഹളം കേട്ടിരുന്നുവെന്നാണ് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. പെട്രോള്‍ ഒഴിച്ച് കത്തിച്ച നിലയിലാണ് ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പെട്രോളും ലൈറ്ററും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ബിനുരാജിനെ വിശദമായി ചോദ്യംചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. കുറവിലങ്ങാട് പോലീസാണ് അന്വേഷണം നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക