Image

വിജയിക്കുമോ എന്ന സംശയം; മത്സരത്തില്‍ നിന്ന് പിന്മാറി കമല്‍

കല Published on 24 March, 2019
വിജയിക്കുമോ എന്ന സംശയം; മത്സരത്തില്‍ നിന്ന് പിന്മാറി കമല്‍

തമിഴ് രാഷ്ട്രീയത്തെ സംബന്ധിച്ച് ആകാംക്ഷയുടെ ദിവസങ്ങളാണ് കടന്നു പോയത്. കമലഹാസന്‍ ലോക്സഭാ ഇലക്ഷനില്‍ സ്ഥാനാര്‍ഥിയാകുമോ എന്നതായിരുന്നു പ്രധാന ചോദ്യം. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുമായി മുമ്പോട്ടു പോകുന്ന കമല്‍ ലോക്സഭയില്‍ സ്ഥാനാര്‍ഥിയായി നേരിട്ട് ഇലക്ഷന്‍ നയിക്കുമെന്നാണ് ആദ്യം ഏവരും കരുതിയത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ സ്വയം പിന്മാറുകയാണ് കമല്‍. പൊള്ളാച്ചിയിലോ രാമനാഥപുരത്തോ കമല്‍ മത്സരിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും അവസാനവട്ട കണക്കെടുപ്പ് നടത്തിയപ്പോള്‍ ഇപ്പോള്‍ മത്സരിക്കേണ്ടതില്ല എന്നാണ് കമലിന് കിട്ടിയിരിക്കുന്ന രാഷ്ട്രീയ ഉപദേശം. മത്സരത്തില്‍ പരാജയപ്പെട്ടാല്‍ അത് വ്യക്തിപരമായി വലിയ ക്ഷീണമാകും എന്നതാണ് കാരണം. എന്നാല്‍ ലോക്സഭയില്‍ എല്ലാ മണ്ഡലങ്ങളിലും കമലിന്‍റെ പാര്‍ട്ടി മത്സരിക്കും. 
Join WhatsApp News
Tom abraham 2019-03-24 17:16:15

Kamal Hassan of old movie Kanyakumari ? NO. Is he a GOD TO SAY HIS FACE WOULD BE IN EACH OF HIS PARTY CANDIDATE ? Utter Failure AANDAVAR !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക