Image

എന്‍എസ്‌യു സെക്രട്ടറി എസ്. ശരത് ഓടിച്ചിരുന്ന കാര്‍ വീട്ടിലേക്കു പാഞ്ഞുകയറി; വീട്ടമ്മയ്ക്കു പരിക്ക്

Published on 20 April, 2012
എന്‍എസ്‌യു സെക്രട്ടറി എസ്. ശരത് ഓടിച്ചിരുന്ന കാര്‍ വീട്ടിലേക്കു പാഞ്ഞുകയറി; വീട്ടമ്മയ്ക്കു പരിക്ക്
ചേര്‍ത്തല: എന്‍എസ് യു ദേശീയ സെക്രട്ടറി എസ്. ശരത് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള വീട്ടിലേക്ക് പാഞ്ഞുകയറി വീട്ടമ്മയ്ക്ക് പരിക്ക്. 

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ചേര്‍ത്തല മുനിസിപ്പല്‍ 20ാം വാര്‍ഡില്‍ കൊല്ലശേരില്‍ ഹരിലാലിന്റെ ഭാര്യ ശാന്തമ്മ (46)യ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ശാന്തമ്മയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശാന്തമ്മയ്ക്ക് സമീപം ഉറങ്ങിക്കിടക്കുകയായിരുന്ന മകള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രി 12 ഓടെ ചേര്‍ത്തല 11 -ാം മൈലില്‍ പിഎസ് കവലയ്ക്ക് സമീപമായിരുന്നു അപകടം. സ്റ്റിയറിംഗ് നെഞ്ചില്‍ ഇടിച്ച് പരിക്കേറ്റ ശരത്തിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവറെ വീട്ടില്‍ ആക്കിയശേഷം തിരിച്ചുവരികയായിരുന്നു ശരത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക