Image

ശബരിമല ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല; സര്‍ക്കാരിന് തിരിച്ചടി

Published on 25 March, 2019
ശബരിമല ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല; സര്‍ക്കാരിന് തിരിച്ചടി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല. വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിവാദം സൃഷ്ടിച്ച ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട 33 ഹര്‍ജികളാണ് സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശബരിമല നിരീക്ഷണ സമിതിയ്‌ക്കെതിരായ ഹര്‍ജിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിന്റെ ഹര്‍ജികള്‍ പരിഗണിച്ചത്.

ശബരിമല നിരീക്ഷണ സമിതിയുടെ ചില നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഥികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഇത് പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. വിഷയത്തില്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക