Image

ബി.ജെ.പി വെബ്‌സൈറ്റ്‌ തിരിച്ചുവന്നതിന്‌ പിന്നാലെ ആരോപണവുമായി വെബ്‌ ഡിസൈന്‍ കമ്പനി

Published on 25 March, 2019
ബി.ജെ.പി വെബ്‌സൈറ്റ്‌ തിരിച്ചുവന്നതിന്‌ പിന്നാലെ ആരോപണവുമായി വെബ്‌ ഡിസൈന്‍ കമ്പനി



ന്യൂദല്‍ഹി:ബി.ജെ.പിയുടെ ഹാക്ക്‌ ചെയ്യപ്പെട്ട വെബ്‌സൈറ്റ്‌ തിരിച്ചുവന്നതിന്‌ പിന്നാലെ ബി.ജെ.പി തങ്ങളുടെ ടെംപേല്‌റ്റസ്‌ മോഷ്ടിച്ചെന്ന ആരോപണവുമായി ആന്ധ്രപ്രദേശ്‌ വെബ്‌ ഡിസൈന്‍ കമ്പനി. ആന്ധ്രപ്രദേശിലെ ഡബ്ല്യു3 ലേഔട്ട്‌സ്‌ എന്ന സ്ഥാപനമാണ്‌ ആരോപണവുമായി രംഗത്തെത്തിയത്‌. കമ്പനിക്ക്‌ യാതൊരു ക്രെഡിറ്റും നല്‍കാതെയാണ്‌ മോഷണമെന്ന്‌ കമ്പനി ആരോപിച്ചു.

രാജ്യത്തിന്റെ ചൗക്കീദാറെന്ന്‌ (കാവല്‍ക്കാരന്‍)? സ്വയം വിശേഷിപ്പിക്കുന്ന നേതാവിന്റെ പാര്‍ട്ടി എങ്ങനെയാണ്‌ ഇത്തരമൊരു കാര്യം ചെയ്യുന്നതെന്നും ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും വിയര്‍പ്പുമാണ്‌ ബി.ജെ.പി മോഷ്ടിച്ചതെന്നും അതു കണ്ടെത്തിയപ്പോള്‍ അവഗണനയാണ്‌ നേരി
ടേണ്ടി വന്നതെന്നും കമ്പനി പറയുന്നു.

ആരോപണം സംബന്ധിച്ച്‌ കമ്പനി ബ്ലോഗ്‌ പോസ്റ്റുചെയ്യുകയായിരുന്നു. `ബി.ജെ.പി ഐ.ടി സെല്‍ ഞങ്ങളുടെ ടെംപ്ലേറ്റ്‌ ഉപയോഗിച്ചതില്‍ ആദ്യം സന്തോഷവും ആവേശവും ഉണ്ടാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക