ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടുത്തം. ഉച്ചയ്ക്ക് 1.10 ഓടെയാണ് തീപിടുത്തം ഉണ്ടായത്. നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടില്ല. പതിനെട്ടോളം ഫയര്‍ എന്ജിന് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ പടര്‍ന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.