Image

യെമനില്‍ ഒരു ജില്ല സൈന്യം പിടിച്ചു: 25 അല്‍-ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published on 20 April, 2012
യെമനില്‍ ഒരു ജില്ല സൈന്യം പിടിച്ചു: 25 അല്‍-ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
സന: യെമനില്‍ അല്‍-ക്വയ്ദ തീവ്രവാദികള്‍ കൈവശപ്പെടുത്തിയിരുന്ന ഒരു ജില്ലയുടെ നിയന്ത്രണം കൂടി സൈന്യം പിടിച്ചെടുത്തു. കിഴക്കന്‍ മേഖലയിലെ സിന്‍ജിബാര്‍ ജില്ലയുടെ നിയന്ത്രണമാണ് പിടിച്ചെടുത്തത്. സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയുടെ നിയന്ത്രണം പിടിക്കാനുള്ള കടുത്ത പോരാട്ടത്തില്‍ 25 അല്‍-ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. 

വ്യാഴാഴ്ച രാത്രി മുതലാണ് സൈന്യവും അല്‍-ക്വയ്ദയുമായി കടുത്ത ഏറ്റുമുട്ടല്‍ ഉണ്ടായത്. അതേസമയം അബിയാന്‍ പ്രവിശ്യയിലെ ലോദറില്‍ കടുത്ത പോരാട്ടം തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പ് ആരംഭിച്ച പോരാട്ടത്തില്‍ 250 ഓളം തീവ്രവാദികളും 37 യെമന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക