Image

ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തീരുമാനിക്കുന്നത് ഭരണകൂടവും കോടതിയുമല്ല അതിന്റെ ആചാര്യന്മാര്‍ തന്നെയാണെന്ന് കെ.സുധാകരന്‍

Published on 26 March, 2019
ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തീരുമാനിക്കുന്നത് ഭരണകൂടവും കോടതിയുമല്ല അതിന്റെ ആചാര്യന്മാര്‍ തന്നെയാണെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കെ..സുധാകരന്‍ രംഗത്ത്. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തീരുമാനിക്കുന്നത് ഭരണകൂടവും കോടതിയുമല്ലെന്നും, അതിന്റെ ആചാര്യന്മാര്‍ക്ക് തന്നെയാണ് അത്തരം കാര്യങ്ങളില്‍ അവകാശമെന്നും സുധാകരന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ തന്റെ നയം വ്യക്തമാക്കിയത്.

കെ..സുധാകരന്റെ വാക്കുകള്‍-

'ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടെടുക്കാന്‍ ബാധ്യസ്ഥരല്ലേ ഞങ്ങള്‍. വിശ്വാസങ്ങള്‍ സംരക്ഷിക്കുക എന്നത് കോണ്‍ഗ്രസിന്റെ ഒരു ബൗഡന്‍ ഡ്യൂട്ടിയല്ലേ? ഇവിടെ വന്നിട്ടുള്ളത് തെറ്റിദ്ധാരണയുടെ പുറത്തുള്ള ചോദ്യമാണ്. ശബരിമലയും ജെന്‍ഡര്‍ ഇന്‍ ഇക്വാലിറ്റിയും തമ്മില്‍ ഒരു ബന്ധവുമില്ല. 50 വയസു കഴിഞ്ഞ സ്ത്രീകള്‍ ശബരിമലയ്‌ക്ക് പോകുന്നില്ലേ? 10 വയസുള്ള പെണ്‍കുട്ടികള്‍ പോകുന്നില്ലേ? അപ്പോള്‍ എവിടെയാണ് ജെന്‍ഡര്‍ ഇന്‍ ഇക്വാലിറ്റി? അവിടെ ഒരു നിശ്‌ചിത പ്രായത്തിന്റെ പരിധിക്കകത്തു മാത്രമെ നിരോധനമുള്ളൂ..

ഹൈന്ദവ വിശ്വാസപ്രകാരം പ്രതിഷ്‌ഠയുടെ ഭാവമാണ് ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തീരുമാനിക്കുന്നത്. ആ ഭാവത്തിന്റെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തീരുമാനിക്കുന്നത് ഭരണകൂടവും കോടതിയുമൊന്നുമല്ല. അതിന്റെ ആചാര്യന്മാരാണ്. വര്‍ഷങ്ങളൊരുപാടായി...... ഈ കാലമത്രയും ഭക്തജങ്ങള്‍ അനുഷ്‌ഠിച്ച ആചാരമാണ് ഞാന്‍ പറഞ്ഞത്. ആ ആചാരം എടുത്തു കളയാന്‍ ഒരു കോടതിയ്‌ക്കും ഒരു ഭരണകൂടത്തിനും അവകാശമില്ല. ആ ആചാരം സംരക്ഷിപ്പെടണം. ആ ആചാരം തെറ്റെന്ന് ബോധ്യം വന്നാല്‍ അത് മാറ്റേണ്ടതും കോടതിയും ഭരണകൂടവുമൊന്നുമല്ല, അതിന്റെ ആചാരന്മാരാണ്.'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക