Image

രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു

Published on 20 April, 2012
രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ പടാന്‍ ജില്ലയില്‍ ചരങ്കയില്‍ പൂര്‍ത്തിയായ രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് മുഖ്യമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 600 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ളതാണ് പ്ലാന്റ്. 

ഭാവിതലമുറയ്ക്ക് ഊര്‍ജസുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് മോഡി പറഞ്ഞു. നിലവില്‍ യൂണിറ്റിന് 15 രൂപയാണ് സൗരോര്‍ജത്തിന് ഈടാക്കുന്നത്. എന്നാല്‍ സൗരോര്‍ജ പ്ലാന്റുകള്‍ വ്യാപകമാകുന്നതോടെ ഈ നിരക്ക് 8.50 രൂപയിലെത്തിക്കാന്‍ കഴിയുമെന്ന് മോഡി പറഞ്ഞു. നിരക്ക് കുറയുമെന്ന കാര്യത്തില്‍ മോഡി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. 

പ്ലാന്റിന്റെ വരവോടെ പ്രദേശവാസികള്‍ക്ക് ജോലി ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ചരങ്കയില്‍ യാഥാര്‍ഥ്യമാകുമെന്നും മോഡി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക