Image

ബ്രേക്കിംഗ് ന്യൂസ്: കാവ്യ കേന്ദ്ര കഥാപാത്രം

Published on 20 April, 2012
ബ്രേക്കിംഗ് ന്യൂസ്: കാവ്യ കേന്ദ്ര കഥാപാത്രം

കാവ്യാമാധവനെ കേന്ദ്രകഥാപാത്രമാക്കി സുധീര്‍ അമ്പലപ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രേക്കിംഗ് ന്യൂസ്-ലൈവ്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത്കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കോഴിക്കോട്ട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു. നിലവിളക്ക് തെളിയിച്ച ചിത്രത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മം എം.ടി.വാസുദേവന്‍നായര്‍ നിര്‍വഹിച്ചു. സി.കെ.സി.മമ്മദ്‌കോയ ആദ്യ ക്ലാപ്പടിച്ചു. ചലച്ചിത്ര സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.


നയനയെന്ന കഥാപാത്രത്തെയാണ് കാവ്യാമാധവന്‍ അവതരിപ്പിക്കുന്നത്.വിനീത്, തിലകന്‍, ദേവന്‍, മാമുക്കോയ, ബാബുരാജ്, വിനായകന്‍, ശരണ്യാമോഹന്‍, ജ്യോതിര്‍മയി, കല്‍പന, സുകുമാരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


തികച്ചും കുടുംബാന്തരീക്ഷത്തില്‍ പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ നര്‍മരൂപത്തില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം വര്‍ത്തമാനകാല സംഭവങ്ങളില്‍ മാധ്യമ സ്വാധീനവും കഥാഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.


നിരവധി പരസ്യ ചിത്രങ്ങളുടെ സംവിധായകനായ സുധീര്‍ അമ്പലപ്പാടിന്റെ ഈ ആദ്യ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം മാധ്യമ പ്രവര്‍ത്തകനായ ജി.കിഷോര്‍ എഴുതുന്നു. മുരളീകൃഷ്ണനാണ് കാമറാമാന്‍. പ്രേമദാസ് ഇരുവള്ളൂരിന്റെ വരികള്‍ക്ക് മോഹന്‍സിതാര സംഗീതം പകരുന്നു.


ഏപ്രില്‍ രണ്ടാംവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ കോഴിക്കോട്, മൂന്നാര്‍, ഹൈദ്രബാദ്, ഒറ്റപ്പാലം, എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. വാര്‍ത്താപ്രചാരണം-എ.എസ്.ദിനേശ് 


ബ്രേക്കിംഗ് ന്യൂസ്: കാവ്യ കേന്ദ്ര കഥാപാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക