Image

"മരുഭൂമിയിലെ ശബ്ദം' ഗ്ലോബല്‍ ലേഖന മത്സരം

ജോയിച്ചന്‍ പുതുക്കുളം Published on 26 March, 2019
"മരുഭൂമിയിലെ ശബ്ദം' ഗ്ലോബല്‍ ലേഖന മത്സരം
ഗള്‍ഫില്‍നിന്നുള്ള പ്രഥമ മലയാളം കത്തോലിക്കാ പ്രസിദ്ധീകരണമായ മരുഭൂമിയിലെ ശബ്ദം മാസിക 250 ലക്കം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ആഗോളതലത്തില്‍ ലേഖനമത്സരം സംഘടിപ്പിക്കുന്നു.

പുരസ്കാര ജേതാവിന് 25,000  രൂപയും ശില്പവും, പ്രശസ്തി പത്രവും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡായി യഥാക്രമം 15,000, 10,000 രൂപ, ശില്പം,പ്രശസ്തി പത്രം  എന്നിവയും , 2019 ഓഗസ്റ്റ്   മാസത്തില്‍ കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുന്നതായിരിക്കും.

വിഷയങ്ങള്‍
1 . സുവിശേഷപ്രഘോഷണം  നവമാധ്യമ കാലഘട്ടത്തില്‍
2 . ആദര്‍ശ സമൂഹം : സുവിശേഷത്തിന്റെ പ്രചോദനം
3 . ക്രൈസ്തവ സാക്ഷ്യം: സങ്കല്‍പ്പവും പ്രയോഗവും

മുകളില്‍ കൊടുത്തിരിക്കുന്ന  ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയാകണം ലേഖനങ്ങള്‍  തയ്യാറാക്കേണ്ട ത്.

ആറ്  എ-4 പേജില്‍  മാര്‍ജിന്‍ ഇട്ട്,  ഒരു പേജില്‍ ഇരുപത് വരികളില്‍ അധികരിക്കാത്ത ലേഖനങ്ങള്‍ , മലയാളത്തില്‍   കൈപ്പടയില്‍ വൃത്തിയായി എഴുതി വ്യക്തമായി സ്കാന്‍ ചെയ്ത് m.sabdam@gmail.com   എന്ന ഇമെയില്‍ ഐഡിയില്‍ ലഭിക്കേണ്ട താണ്. ലേഖനങ്ങള്‍ ലഭിക്കേണ്ട  അവസാന തീയതി 2019 ഏപ്രില്‍  30 ആണ്. മത്സരത്തിന് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.

1998 ലാണ് കുവൈറ്റില്‍നിന്ന് മരുഭൂമിയിലെ ശബ്ദം പ്രസിദ്ധീകരണമാരംഭിച്ചത്. കുവൈറ്റ് മലയാളം കാത്തലിക് കരിസ്മാറ്റിക് കൂട്ടായ്മയാണ് പ്രസാധകര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക