Image

പി.സി. കുര്യന്‍ പടിഞ്ഞാറേക്കര അന്തരിച്ചു

Published on 06 July, 2011
പി.സി. കുര്യന്‍ പടിഞ്ഞാറേക്കര അന്തരിച്ചു
ചെന്നൈ: പ്രമുഖ അഭിഭാഷകനും മദ്രാസ്‌ മെഡിക്കല്‍ മിഷന്റേയും യൂണിയന്‍ ക്രിസ്‌ത്യന്‍ അസോസിയേഷന്റെയും സ്‌ഥാപസകാംഗവുമായ പി.സി. കുര്യന്‍ (96) അന്തരിച്ചു.മലയാള മനോരമ മുന്‍ ചീഫ്‌ എഡിറ്റര്‍ കെ.സി. മാമ്മന്‍ മാപ്പിളയുടെ സഹോദരീപുത്രനാണ്‌. കോട്ടയം പടിഞ്ഞാറേക്കര കുടുംബാംഗമാണ്‌.

ഭാര്യ മല്ലപ്പള്ളി മോടയില്‍ പരേതയായ സരസ്വതി കുര്യന്‍ (മദ്രാസ്‌ കള്‍ചറല്‍ അക്കാദമി മുന്‍ പ്രഫസര്‍). മക്കള്‍: അഡ്വ. ജേക്കബ്‌ കുര്യന്‍ (ചെന്നൈ), ഉഷ ഏബ്രഹാം (ബാംഗ്ലൂര്‍), റീറ്റ ഷാബെല്‍ (യുഎസ്‌), റേച്ചല്‍ കുര്യന്‍ (ഹോളണ്ട്‌ ). മരുമക്കള്‍: അലക്‌സാണ്ടര്‍ ഏബ്രഹാം മേനത്തേതില്‍ (മുന്‍ ഡയറക്‌ടര്‍ യൂണിലിവര്‍, ബാംഗ്ലൂര്‍), ചാള്‍സ്‌ ഷാബെല്‍ (യുഎസ്‌), ഏഡ്രിയന്‍ (ഹോളണ്ട്‌), അച്ചാമ്മ കുര്യന്‍ (ചെന്നൈ).

സഹോദരങ്ങള്‍: സൂസി മാത്യു, ഏലന്‍ ഉമ്മന്‍, പരേതരായ പി. സി. ചെറിയാന്‍ (മുന്‍ എംഎല്‍എ), പി.സി. ഏബ്രഹാം (ഓര്‍ത്തഡോക്‌സ്‌ സഭ മുന്‍ സെക്രട്ടറി, അല്‍മായ ട്രസ്‌റ്റി), മറിയക്കുട്ടി മാത്യു, സാറാമ്മ.

സംസ്‌കാരം നാളെ (ബുധന്‍) 4.30-ന്‌ സാന്തോം ക്യുബിള്‍ ഐലന്‍ഡ്‌ സെമിത്തേരിയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക