Image

ദുബൈ കെ.എം.സി.സി. പാഠപുസ്തക എക്‌സ്‌ചേഞ്ച് മേള

നിഹമത്തുള്ള തയ്യില്‍ മക്കട Published on 29 March, 2019
ദുബൈ കെ.എം.സി.സി. പാഠപുസ്തക എക്‌സ്‌ചേഞ്ച് മേള
വിദ്യാഭ്യാസ പഠന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ടെക്സ്റ്റുബുക്കുകളുടെ പുനരുപയോഗംപ്രോത്സാഹിപ്പിക്കുന്നതിലൂടെപരിസ്ഥിതിസൗഹൃദസന്ദേശം പ്രചരിപ്പിക്കുന്നതിനും വേണ്ടി ദുബൈ കെ.എം.സി.സി. യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നസൗജന്യ പാഠപുസ്തക കൈമാറ്റ മേള (29/03/2019) ഈ മാസം 29 ന് വെള്ളിയാഴ്ച വൈകുന്നേരം4.00മുതല്‍രാത്രി10.00 മണി വരെ ദുബൈ കെ.എം.സി.സി. അല്‍ ബറാഹ ഗ്രൗണ്ടില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിച്ചുകഴിഞ്ഞപാഠപുസ്തകങ്ങളുംഗൈഡുകളുംകൈമാറി ഉയര്‍ന്ന ക്ലാസ്സുകളിലേക്കുള്ളവ കൈപ്പറ്റുന്നതിനുള്ള ഒരു അവസരമൊരുക്കലാണ് ഈ സൗജന്യ പാഠപുസ്തക കൈമാറ്റ മേള ലക്ഷ്യമിടുന്നത്. ദുബൈ കെ.എം.സി.സി. വിമന്‍സ് വിംഗിന്റെ സജീവ പങ്കാളിത്തത്തോടെയാണ് ടെക്സ്റ്റുബുക്കുകളുടെ ശേഖരണ-വിതരണം നടക്കുക.അദ്ധ്യയനം കഴിഞ്ഞ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള  പാഠപുസ്തകങ്ങളും ഗൈഡുകളും (കേരള & സി.ബി.എസ്.ഇ.) പരമാവധി ശേഖരിച്ച് സൗജന്യ പാഠപുസ്തക കൈമാറ്റ മേളയിലെത്തിച്ച് തങ്ങളുടെ മക്കളോടൊപ്പം മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമായ ഈ മേള പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഴുവന്‍ രക്ഷിതാക്കളോടും ദുബൈ കെ.എം.സി.സി. ഭാരവാഹികളായ ഇബ്രാഹിംഎളേറ്റില്‍, മുസ്തഫവേങ്ങര, ഇസ്മാഈല്‍ പൊട്ടങ്കണ്ടി,ഹുസൈനാര്‍ഹാജി എടച്ചാക്കൈ, ഹംസതൊട്ടി, എന്നിവര്‍ അഭ്യര്‍ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2727773 എന്ന നമ്പറില്‍ വിളിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക