Image

നിങ്ങളുടെ ഇലക്ഷന്‍ കാല അനുഭവങ്ങള്‍ എഴുതുക

Published on 30 March, 2019
നിങ്ങളുടെ ഇലക്ഷന്‍ കാല അനുഭവങ്ങള്‍ എഴുതുക
ഇന്ത്യ ഇലക്ഷന്‍ ചൂടില്‍. രാജ്യം ഏതു ദിശയിലേക്കു തിരിയുമെന്ന് നിര്‍ണയിക്കുന്ന സുപ്രധാനമായ വിധിയെഴുത്ത്.

അമേരിക്കന്‍ പൗര്‍ത്വമെടുത്തിട്ടുള്ളവര്‍ക്ക് നാട്ടില്‍ വോട്ടില്ല. എങ്കിലും അവരില്‍ പലരും മുന്‍പേതെങ്കിലും ഇലക്ഷനില്‍ മല്‍സരിക്കുകയോ പ്രചാരണങ്ങള്‍ക്ക് നേത്രുത്വം കൊടുക്കുകയോ സജീവമായ പ്രവര്‍ത്തനം നടത്തുകയോ ഒക്കെ ചെയ്തിട്ടുണ്ടാകാം.

ആ അനുഭവങ്ങള്‍ എഴുതി അറിയിക്കുക. എങ്ങനെ ആയിരുന്നു അന്നത്തെ ഇലക്ഷന്‍? സ്ഥാനാര്‍ഥികള്‍ ആരൊക്കെ? എന്തായിരുന്നു പ്രധാന വിഷയങ്ങള്‍. അന്നത്തെ ആവേശം എങ്ങനെ ആയിരുന്നു? ആ കാലത്തേക്കു തിരിച്ചു പോകാന്‍ തോന്നുന്നുണ്ടോ?

ഇവിടെ നമുക്ക് എന്തു കൊണ്ട് ഇലക്ഷനില്‍ സജീവമാകാന്‍ കഴിയുന്നില്ല?

ടൈപ്പ് ചെയ്‌തൊ കൈ കൊണ്ട് എഴുതിയോ നിങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കയക്കുക. നിങ്ങളുടെ ഇപ്പോഴത്തെ ചിത്രം, ഉണ്ടെങ്കില്‍ ഇലക്ഷന്‍ കാലത്തെ ചിത്രം എന്നിവ കൂടി അയക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക