Image

അഭിഭാഷകന്റെ നിലപാടുമാറ്റം പരിശോധിക്കുമെന്ന് ഉറപ്പുലഭിച്ചതായി കെ.സി. വേണുഗോപാല്‍

Published on 21 April, 2012
അഭിഭാഷകന്റെ നിലപാടുമാറ്റം പരിശോധിക്കുമെന്ന് ഉറപ്പുലഭിച്ചതായി കെ.സി. വേണുഗോപാല്‍
ആലപ്പുഴ: കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നിലപാട് മാറ്റിയതിനെക്കുറിച്ച് പരിശോധിക്കുമെന്ന് തനിക്ക് ഉറപ്പു ലഭിച്ചതായി കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ ഇന്ത്യന്‍ നിയമമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന ശക്തമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടാണ് അഭിഭാഷകന്‍ കൈക്കൊണ്ടത്. ഇക്കാര്യം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു തന്നിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ അഭിപ്രായം പറഞ്ഞത് ഗൗരവമായ കാര്യമാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക