Image

ഊബര്‍ ടാക്‌സിയാണെന്ന് കരുതി കാറില്‍ കയറിയ കോളജ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

പി.പി. ചെറിയാന്‍ Published on 01 April, 2019
ഊബര്‍ ടാക്‌സിയാണെന്ന് കരുതി കാറില്‍ കയറിയ കോളജ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു
സൗത്ത് കാരലൈന: ഊബര്‍ ടാക്‌സിയാണെന്നു കരുതി കാറില്‍ കയറിയ സൗത്ത് കാരലൈന യൂണിവേഴ്‌സിറ്റി സീനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യര്‍ഥിനി സമാന്ത ജോസഫ്‌സണ്‍ (21) കൊല്ലപ്പെട്ടു.

മാര്‍ച്ച് 29 വെള്ളിയാഴ്ച പുലര്‍ച്ച 2 മണിയോടെ ഫൈവ് പോയ്ന്റ് കൊളംബിയയിലുള്ള ബാറിനു സമീപം റൈഡിനു വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു സമാന്ത . അതേ  സമയം അതുവഴി വന്ന കാര്‍ ഊബര്‍ ടാക്‌സിയാണെന്ന് തെറ്റിദ്ധരിച്ച് കൈ കാണിച്ചു നിര്‍ത്തി കയറി. ബാറിനും മുന്‍ വശം ഫോണ്‍ ചെയ്തു നില്‍ക്കുന്ന സമാന്തയെയാണ് അവസാനമായി കാണുന്നതെന്ന് പൊലീസ് പറഞ്ഞു.
വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്ത ദിവസം ശനിയാഴ്ച വൈകിട്ട് സമാന്തയുടെ മൃതദേഹം ക്ലെറഡോണ്‍ കൗണ്ടിയിലെ ആളൊഴിഞ്ഞ പ്രദേശത്തു നിന്നും കണ്ടെടുത്തു. ഈ പ്രദേശത്തു വേട്ടയ്‌ക്കെത്തിയവരാണ് മൃതദേഹം ആദ്യമായി കണ്ടത്.

ഊബര്‍ ടാക്‌സിയാണെന്ന് കരുതി കാറില്‍ കയറിയ കോളജ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക