Image

ടെക്‌സസ് ഫെഡറല്‍ കോടതികളില്‍ അധികവും ട്രംപ് നിയമിച്ച ജഡ്ജിമാര്‍

ഏബ്രഹാം തോമസ് Published on 01 April, 2019
ടെക്‌സസ് ഫെഡറല്‍ കോടതികളില്‍ അധികവും ട്രംപ് നിയമിച്ച ജഡ്ജിമാര്‍
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തനിക്ക് അനുകൂലമായി ടെക്‌സസിലെ ഫെഡറല്‍ ജൂഡീഷ്യറി രൂപാന്തരപ്പെടുത്തുവാന്‍ ശ്രമിക്കുന്നു എന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. ടെക്‌സസും ലൂസിയാനയും മിസ്സിസ്സിപ്പിയും ഉള്‍പ്പെടുന്ന ഫിഫ്ത് യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ്, ടെക്‌സസിലെ ഡിസ്ട്രിക്ട് കോടതികള്‍ എന്നിവയില്‍ പ്രസിഡന്റ് ഒബാമയുടെ കാലം മുതല്‍ നിലനിന്നിരുന്ന ഒഴിവുകളെല്ലാം പ്രസിഡന്റ് ട്രംപ് നികത്തുകയാണ്. സെനറ്റില്‍ റിപ്പബ്ലിക്കനുകള്‍ക്ക് ഭൂരിപക്ഷം ഉള്ളതിനാല്‍ ട്രംപിന്റെ നിയമനങ്ങള്‍ തടസ്സമില്ലാതെ സ്ഥിരപ്പെടുത്തുവാന്‍ കഴിയുന്നു. ട്രംപിന്റെ ഈ ഉദ്യമങ്ങള്‍ക്ക് ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ കോര്‍നിന്റെയും ടെഡ് ക്രൂസിന്റെയും പിന്തുണയുണ്ട് എന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

യുഎസ് സുപ്രീം കോടതിയില്‍ ട്രംപിന് രണ്ട് ജസ്റ്റീസുമാരെ നിയമിക്കുവാനും ഇവരെ സ്ഥിരപ്പെടുത്തുവാനും കഴിഞ്ഞു. കീഴ്കോടതികള്‍ക്ക് ഇത്രയധികം അധികാരവും വലിയ ബാഹ്യരൂപവും ഇല്ലെങ്കിലും വളരെ വലിയ സ്വാധീനം ചെലുത്തുവാന്‍ കഴിയും. ഫിഫ്ത്ത് യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ ട്രംപ് നാല് നിയമനങ്ങള്‍ നടത്തിക്കഴിഞ്ഞു. അഞ്ചാമത്തേതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തനിക്ക് മുന്‍പുള്ള അഞ്ച് പ്രസിഡന്റുമാരെക്കാള്‍ കൂടുതല്‍ നിയമനങ്ങള്‍ ട്രംപ് നടത്തി. 5 ജഡ്ജിമാരെ നിയമിച്ചു.

ഫെഡറല്‍ ജൂഡീഷറിയില്‍ ഏറ്റവുമധികം കേസുകള്‍ കൈകാര്യം ചെയ്യുന്നത് ടെക്‌സസിലാണ്. പല പ്രമാദമായ ഹോട്ട് ബട്ടണ്‍ കേസുകളും ഈ കോടതികളില്‍ ആ ജീവനാന്ത കാലത്തേയ്ക്ക് നിയമിതരാവുന്ന ജഡ്ജിമാരാണ് തീരുമാനിക്കുന്നത്. ഇവയില്‍ സുപ്രധാന വിഷയങ്ങള്‍ കുടിയേറ്റം, ആരോഗ്യ പരിരക്ഷ, വ്യാപാര ഇടപാടുകള്‍, കോര്‍പ്പറേറ്റുകളുടെ ലയനം, ജീവനക്കാരുടെ അവകാശങ്ങള്‍, പകര്‍പ്പാവകാശ നിയമം എന്നിവ ഉള്‍പ്പെടുന്നു.
ഫെഡറല്‍ ജൂഡീഷ്യറിയില്‍ ധാരാളം നിയമനങ്ങള്‍ നടത്തുന്ന പ്രസിഡന്റുമാര്‍ അസാധാരണമല്ല. എന്നാല്‍ ശക്തരായ, ഭരണഘടനയോട് കൂറ് പുലര്‍ത്തുന്ന ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതില്‍ പ്രസിഡന്റിന് പാളിച്ചകള്‍ പറ്റുന്നു. ഇത് ടെക്‌സസിനകത്തും പുറത്തുമുള്ള ഡമോക്രാറ്റുകളെ പ്രകോപിതരാക്കുന്നു.

ഒബാമ ബാക്കി വച്ചു പോയ ഒഴിവുകള്‍ ട്രംപ് നികത്തിയത് കോര്‍നിന്റെയും ക്രൂസിന്റെയും പിന്‍ബലത്തോടെയാണെന്ന് ഡമോക്രാറ്റുകള്‍ ആരോപിക്കുന്നു. ഇത് ട്രംപിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി. ഫെഡറല്‍ ബെഞ്ചുകളിലേയ്ക്ക് നടത്തിയ പുതിയ നോമിനേഷനുകള്‍ തങ്ങളെ അറിയിച്ചില്ല എന്നും പരാതിപ്പെടുന്നു. ട്രംപിന്റെ നിയമനങ്ങള്‍ ലഭിച്ചവരുടെ യോഗ്യതകളും ഡമോക്രാറ്റുകള്‍ ചോദ്യം ചെയ്യുന്നു.
ഇപ്പോഴും ഒബാമയുടെ കാലത്തുണ്ടായ ഒഴിവുകള്‍ നികത്തിയത് കോര്‍നിനും ക്രൂസും ന്യായീകരിച്ചു. ഒബാമ എട്ടു വര്‍ഷം കൊണ്ടാണ് 2 യുഎസ് സുപ്രീം കോടതി ജസ്റ്റീസുമാരെ നിയമിച്ചത്. 

ട്രംപ് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് ചെയ്തു. സര്‍ക്യൂട്ട് കോടതികളില്‍ ഇതിനകം 35 ജഡ്ജിമാരെ നിയമിച്ചു. എന്നാല്‍ ഡിസ്ട്രിക്ട് കോടതി നിയമനങ്ങളില്‍ മുന്‍ പ്രസിഡന്റുമാരുടെ അത്രയും വേഗത കാണിച്ചിട്ടില്ല. നിയമ ഭേദഗതികളിലൂടെ കീഴ്കോടതി ജഡ്ജിമാരുടെ സ്ഥിരപ്പെടുത്തല്‍ ത്വരിതപ്പെടുത്തുവാന്‍ ശ്രമം നടക്കുന്നുണ്ട്. നാല് ടെക്‌സസ് ജൂഡീഷ്യല്‍ ഡിസ്ട്രിക്ടുകളിലേയ്ക്ക് 11 നോമിനികള്‍ സ്ഥിരപ്പെടുത്തല്‍ പ്രതീക്ഷിച്ച് കഴിയുന്നു. മൊത്തെ 52 ജഡ്ജിമാരില്‍ 5 പേര്‍ ട്രംപ് നിയമിച്ചതാണ്. ഫെഡറല്‍ ജഡ്ജിമാരെ സ്ഥിരപ്പെടുത്തുവാനുള്ള അധികാരം സെനറ്റിന് മാത്രം ഉള്ളതാണ്.
Join WhatsApp News
THOSE WHO BUILD WALLS 2019-04-01 12:27:38
Those who build walls will become prisoners of the walls they put up,” Pope Francis said, reiterating his calls for a compassionate approach to migration & trump.
Highest Debt 2019-04-01 14:10:32
Trump created more debt in one-year than the U.S. created in the first 200 years of the country’s independence from England.-vote him out. Don't be a victim of false news preachers.
Impeach the Traitor 2019-04-01 17:25:58
WASHINGTON (AP) — A career official in the White House security office says dozens of people in rump's administration were granted security clearances despite "disqualifying issues" in their backgrounds, such as concerns about foreign influence, drug use and criminal conduct.
Great Liar makes America Hate 2019-04-01 17:42:48
Trump is now averaging 22 false claims a day, according to WaPo, a steep climb from the average of nearly 5.9 false or misleading claims a day in Trump's first year in office.
He now has to lie about the lies, which leads to an exponential amount of lies. This is how he makes his lies great lies.
another slap on the face 2019-04-01 17:47:42
the Pentagon has halted the delivery of equipment related to the F-35 jet to Turkey due to Turkey's decision to purchase the Russian-made S-400 missile system -cnn
പെരും കള്ളന്റെ പ്രാർത്ഥന 2019-04-01 23:08:41
പെരും കള്ളന്റെ പ്രാർത്ഥന  
സ്വർഗ്ഗസ്ഥനായ പിതാവേ വെളുത്ത രാജ്യം വരേണമേ 
സ്വാർഗ്ഗത്തിലെപ്പോലെ എല്ലാം ഭൂമിയിലും വെളുത്തിരിക്കണമേ 
ഞങ്ങൾക്ക്  തിന്ന് കുടിച്ചു മദിക്കാൻ ആവശ്യത്തിലധികം തരണേമ 
ഞങ്ങൾ അയൽരാജ്യക്കാരന്റെ സഹായം എടുത്ത് കളഞ്ഞു 
അവനെ പീഡിപ്പിക്കാനും അവന്റെ സ്വാത്തുക്കൾ ജപ്തി ചെയ്യാനും  അനുവദിക്കണമേ 
ഡെമോക്രാസ്റ്റിസിന്റെ സുപ്പീനകളിൽ നിന്ന് രക്ഷിക്കണമേ 
റാൽഫ് നെയ്‌ഡറിൽ നിന്നും ആദം ഷിഫിൽ നിന്നും കാത്തുകൊള്ളണമേ 
എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും പൂട്ടിനുള്ളതാകുന്നു 
ആമേൻ 
 
 
Naradan 2019-04-02 09:52:10
ട്രമ്പച്ചന്റെ ടാക്‌സ് ഫയലിംഗ് കണ്ടവർ ആരെങ്കിലും ഒണ്ടോ?
ട്രംപച്ചെൻ ബാങ്കർപ്സി ചെയ്ത് എത്ര എണ്ണത്തിന്റെ കഞ്ഞികുടി
മുട്ടിച്ചു. സാധാരണക്കാർ ടാക്‌സ് അടച്ചു മുടിഞ്ഞു ട്രംപച്ചെൻ നീണാൾ വാഴട്ടെ!!!
ഒരു തട്ടിപ്പിന്റെ ഇര 2019-04-02 10:26:01
ഒരുത്തൻ ഇതിനകത്ത് സ്ഥിരം ട്രംപിന്റെ ടാക്സ് ബെനിഫിറ്റിനെ കുറിച്ചെഴുതുമായിരുന്നു അവനെ ഇപ്പോൾ കാണാനില്ല . ടാക്സ് അടയ്ക്കാനുള്ള പണം തപ്പി നടക്കുകയായിരിക്കും .  ഇങ്ങനെ ട്രംപിന്റെ തട്ടിപ്പ് വാഗ്ദാനങ്ങളിൽ വീണുപോയ ഒരാളാണ് ഞാൻ .  എന്റെ അനുഭവം വച്ച് പറയുകായാണ് ഒരുത്തനും ഈ വീട്ടിൽ വീഴരുത് .  ഇപ്പോൾ ഇയാളെ കാണുമ്പോൾ  നാട്ടിലെ ചന്തയിൽ വന്ന് 'ഒന്ന് വച്ചാൽ രണ്ടു കിട്ടും , രണ്ടു വെച്ചാൽ മൂന്ന് കിട്ടും' എന്ന് പറഞ്ഞു മനുഷ്യനെ പറ്റിക്കുന്ന തട്ടിപ്പ്കാരെയാണ് ഓർമ്മ വരുന്നത് . അവരുടെ ആൾക്കാരും ജനങ്ങളുടെ ഇടയിൽ ഉണ്ട് . അവർ കിലുക്കി കുത്തി പൈസ ഉണ്ടാക്കുന്നത് കാണുമ്പോൾ  നമ്മളും പോയി കിലുക്കി കുത്തും അവസാനം കയ്യിൽ കിടന്നത് കളഞ്ഞ് അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ വീട്ടിൽ പോകും ( ഈ മലയാളിയിൽ ഒരു ചേട്ടനും അനിയനും സ്ഥിരം എഴുതുകയും അഭിപ്രായം പറയുകയും ചെയ്യന്നവരുണ്ട് . അവന്മാർ ഈ കറക്കി കുറ്റത്തിൽ പെട്ടവരാണ് . കണ്ടാൽ വിടരുത് . പിടിച്ചു കെട്ടി നാല് കൊടുക്കാതെ ശരിയാകില്ല . വിദ്യാഭ്യാസം ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല . ചിന്തിക്കാൻ പഠിക്കണം . ഇപ്പോൾ അങ്ങെനെയുള്ള ഒരു ക്ലാസ്സിൽ പോകയാണ് . തമ്മിൽ ഭേദം തൊമ്മൻ . ഇത്തവണ വോട്ട് ഡെമോക്രാറ്റിനു തന്നെ 
No Collusion? 2019-04-02 13:47:03

Man who set up 2016 Trump Tower meeting explains regrets.

Rob Goldstone, the man who set up the 2016 Trump Tower meeting between members of the Trump campaign and several Russians, explains his initial email correspondence with Donald Trump Jr. to CNN's Don Lemon. still, according to dum trump supporter- there is no collussion- ha ha


പ്രാവാചകന്റെ ശബ്ദം 2019-04-02 15:43:17
ഞങ്ങൾ ക്രിസ്ത്യാനികളുടെ പ്രാർത്ഥന അബ്രഹാമിന്റെയും യാക്കോബിന്റെയും പിതാവായ ദൈവം കേട്ടതിന്റെ തെളിവാണ് ട്രമ്പിനെ കുറിച്ച് യെശയ്യാ പ്രവാചകൻ  53 -)0 അദ്ധ്യത്തിൽ  പറഞ്ഞിരിക്കുന്നുത് . എന്നിട്ടും നിങ്ങൾ അവനെ വിശാസിക്കുന്നില്ലെങ്കിൽ എന്തു ചെയ്യും   

ഞങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു? 

2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ‍ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല. 


3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. 
4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. 
5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. 
6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. 
7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു. 
8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ‍ വിചാരിച്ചു? 
9 അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു. 

ട്രമ്പിന്റെ ക്യാബിനറ്റിൽ ഉള്ളവരെല്ലാം സമ്പന്നമാരല്ലേ ?

ഇതെല്ലാം കേട്ടിട്ടും നിങ്ങൾ അവനെ വ്യഭിചാരികളോടും കള്ളന്മാരോടും ചേർത്ത് വച്ച് സംസാരിക്കുന്നു . നിങ്ങൾക്ക് അയ്യോ കഷ്ടം ! നിങ്ങൾ ആ നല്ല മനുഷ്യനെ കുറിച്ച് ദോഷങ്ങൾ പറഞ്ഞു പരത്തുന്നു . നിങ്ങൾക്ക് വേണ്ടി അവൻ കഷ്ടത സഹിക്കുന്നു എന്നിട്ടും നിങ്ങൾ അവൻ ഇരുപത്തി നാല് മണിക്കൂറും സി എൻ എൻ വാച്ചു ചെയ്‌തുകായണെന്ന് പറയുന്നു (ജനം അവനെ കുറിച്ച് എന്ത് പറയുന്നു എന്നറിയണമെങ്കിൽ സി എൻ എൻ വാച്ചു ചെയ്യണം അല്ലാതെ ഫോക്സ് വാച്ചു ചെയ്യിതിട്ട് എന്ത് പ്രയോചനം ) 


തിരുമല്‍ ഫ്ലോറിഡ സ്ടയിലില്‍ 2019-04-02 17:24:13

A Chinese woman carrying a thumb drive loaded with malware was detained at Mar-a-Lago Saturday after trying to gain access to an event advertised on Chinese-language social media by Li “Cindy” Yang, the South Florida massage parlor entrepreneur who also ran a business selling access to President Donald Trump and his family.The woman, Yujing Zhang, has been charged with two federal crimes: making false statements to a federal officer and entering restricted property.

She was carrying four cell phones, one laptop, one external hard-drive and a thumb drive, according to court records. In a charging document, a Secret Service agent said a preliminary forensic examination of the thumb drive showed it contained “malicious malware.” The court filing did not provide further details about the nature of the malware.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക