Image

മുഖ്യമന്ത്രിക്ക് പവര്‍കട്ട് ബാധിച്ചിരിക്കുകയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Published on 21 April, 2012
മുഖ്യമന്ത്രിക്ക് പവര്‍കട്ട് ബാധിച്ചിരിക്കുകയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍
തൃശൂര്‍ ‍: മുഖ്യമന്ത്രിക്ക് പവര്‍കട്ട് ബാധിച്ചിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അധികാരമെല്ലാം ദാനം ചെയ്ത് പവറില്ലാതെയാണ് മുഖ്യമന്ത്രി നടക്കുന്നത്. ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം മതസാമുദായിക സാഹോദര്യത്തിന് മേല്‍ കരിനിഴല്‍വീഴ്ത്തി. അടുത്തകാലത്തുതന്നെ ഇതിന്റെ പ്രത്യാഘാതമുണ്ടാകും.

അധികാരത്തില്‍ തുടരാന്‍ കോണ്‍ഗ്രസ് ഏതു വളഞ്ഞ വഴിയും സ്വീകരിക്കമെന്നതിന്റെ തെളിവാണ് ഇതെല്ലാമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസസാരിക്കുകയായിരുന്നു അദ്ദേഹം. ഘടകകക്ഷികള്‍ക്ക് മുഖ്യമന്ത്രിയെ വിലയില്ല. അധികാരത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ഭരണകര്‍ത്താകള്‍ ജനങ്ങളെ മറക്കുന്നു. മണ്ണെണ്ണവിഹിതം വെട്ടികുറിച്ചത് കേരളത്തിന്റെ പൊതുവിതരണ ശൃംഖലയെ ആകെ തകര്‍ത്തു. നിത്യോപയോഗ സാധങ്ങളുടെ വിലകൂടി. ഇക്കാര്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ട മന്ത്രിമാര്‍ സംസ്ഥാന ചെലവില്‍ ഗ്രൂപ്പുവഴക്ക് തീര്‍ക്കാനാണ് കേന്ദ്രത്തിലോട്ട് പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കടലില്‍ ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന കേന്ദ്രനിലപാട് ശരിയല്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കടലിലെ വെടിവെയ്പ്പില്‍ കേന്ദ്രത്തിനും കേരളത്തിനും ഒരേപോലെ ഉത്തരവാദിത്വമുണ്ട്. ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാടെടുത്തതെന്ന് പറയണം. കടലിലെ കൊലപാതകത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കേരളത്തിന് പറ്റില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കുമോ എന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ഇറ്റലിയുമായുള്ള ചിലരുടെ ബന്ധമാണ് ഇതിനു പുറകില്‍. പാവപ്പെട്ട മനുഷ്യരെ ബലികൊടുത്ത് ബന്ധമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും പന്ന്യന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക