Image

ബോസ്റ്റണില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

Published on 21 April, 2012
ബോസ്റ്റണില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു
ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ എംബിഎ വിദ്യാര്‍ഥി കെ. ശേഷാദ്രി റാവു (24) വെടിയേറ്റു മരിച്ചു. ഒഡീഷയിലെ കൊരാപുത് ജില്ലയിലെ ജയ്പൂര്‍ ടൗണ്‍ സ്വദേശിയാണ് ശേഷാദ്രി റാവു.

വ്യാഴാഴ്ച പുലര്‍ച്ചെ 2.40 ഓടെ ആല്‍സ്റ്റണ്‍ സ്ട്രീറ്റിലെ നൂറാം ബ്ലോക്കിന് പുറത്തായിരുന്നു സംഭവമെന്ന് ശേഷാദ്രി റാവുവിന്റെ പിതാവ് കെ. സുധാകര്‍ റാവു ഇന്ത്യന്‍ എംബസി വൃത്തങ്ങളോട് പറഞ്ഞു. കോഴ്‌സ് അടുത്ത മാസം പൂര്‍ത്തിയായ ശേഷം യുഎസിലെ ഒരു കമ്പനിയില്‍ മൂന്ന് മാസത്തെ പരിശീലനത്തിന് ഒരുങ്ങുകയായിരുന്നു. ജയ്പൂരിലെ ഒരു പൊതുമേഖലാ ബാങ്കില്‍ മാനേജരാണ് പിതാവ് സുധാകര്‍ റാവു. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം രണ്ട് മണിയോടെ തനിക്ക് മൃതദേഹം തിരിച്ചറിയാന്‍ വേണ്ടി ഫോണ്‍ കോള്‍ ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

മൃതദേഹത്തില്‍ നിന്ന് ലഭിച്ച രേഖകള്‍ വായിച്ചുകേള്‍പിച്ചതനുസരിച്ച് കൊല്ലപ്പെട്ടത് മകന്‍ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക