Image

എച്ച്‌ഐവി രോഗിയുടെ കിഡ്‌നി മറ്റൊരു എച്ച്‌ഐവി രോഗിക്കു നല്‍കി

പി.പി. ചെറിയാന്‍ Published on 02 April, 2019
എച്ച്‌ഐവി രോഗിയുടെ കിഡ്‌നി മറ്റൊരു എച്ച്‌ഐവി രോഗിക്കു നല്‍കി
നീനാ മാര്‍ട്ടിനസ് (35) എന്ന എച്ച്‌ഐവി രോഗിയാണ് പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത മറ്റൊരു എച്ച്‌ഐവി രോഗിക്ക് കിഡ്‌നി ദാനം ചെയ്തത്.

ശസ്ത്രക്രിയക്കുശേഷം പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും ഈ വര്‍ഷാവസാനം യുഎസ് മറീന്‍ മാരത്തോണില്‍ പങ്കെടുക്കുവാന്‍ കഴിയുമെന്നും നീനാ പറഞ്ഞു. എച്ച്‌ഐവി രോഗികളെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാല്‍ ഒരു ഹീറോ പരിവേഷം ലഭിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നീന പറഞ്ഞു. കിഡ്‌നി സ്വീകരിച്ച വ്യക്തിയും സുഖം പ്രാപിച്ചു വരുന്നുവെന്നും ഏതാനും ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നും സര്‍ജറി വിഭാഗം പ്രഫസര്‍ ഡോറി സെഗവ് പറഞ്ഞു.



എച്ച്‌ഐവി രോഗത്തെക്കുറിച്ചുള്ള തെറ്റുദ്ധാരണകളും ഭയാശങ്കകളും ദുരീകരിക്കുവാന്‍ ഈ ശസ്ത്രക്രിയ മൂലം കഴിയുമെന്നും, ബയോ മെഡിക്കല്‍ സയന്‍സില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ക്കാനാകുമെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു. എച്ച്‌ഐവി രോഗബാധിതരുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതു നിരോധിച്ച് ഫെഡറല്‍ നിയമം നിലവിലുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രജ്ഞരുടെ നിരന്തര ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ എച്ച്‌ഐവി രോഗികള്‍ക്ക് ഇതേ രോഗം ബാധിച്ചവര്‍ക്ക് അവയവം ദാനം ചെയ്യാമെന്ന് എച്ച്‌ഐവി ഓര്‍ഗന്‍ പോളസി 2013 ല്‍ നിലവില്‍ വന്നിരുന്നു.



എച്ച്‌ഐവി രോഗിയുടെ കിഡ്‌നി മറ്റൊരു എച്ച്‌ഐവി രോഗിക്കു നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക