Image

വിമാനാപകടം: പാക്‌ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published on 21 April, 2012
വിമാനാപകടം: പാക്‌ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
ലാഹോര്‍: ഇന്നലെ പാക്കിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന്‌ 127 പേര്‍ മരിച്ച സംഭവത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ള പിഐഎംഎസ്‌ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കുമെന്നും ഗിലാനി പറഞ്ഞു. അന്വേഷണം സംബന്ധിച്ച്‌ പാക്‌ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്കിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പാക്കിസ്ഥാനിലെ വിമാനദുരന്തത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അനുശോചനം അറിയിച്ചു. പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനിക്ക്‌ അയച്ച സന്ദേശത്തിലാണ്‌ മന്‍മോഹന്‍ സിംഗ്‌ അനുശോചനം അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക