Image

പിണറായിയോടും വി.എസിനോടും ഒരേ നിലപാട്‌: പന്ന്യന്‍ രവീന്ദ്രന്‍

Published on 21 April, 2012
പിണറായിയോടും വി.എസിനോടും ഒരേ നിലപാട്‌: പന്ന്യന്‍ രവീന്ദ്രന്‍
തൃശൂര്‍: സി.പി.ഐയ്‌ക്ക്‌ പിണറായിയോടും വി.എസിനോടും ഒരേ നിലപാടെന്ന്‌ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. ഏറെ പരിഹാസം കേള്‍ക്കേണ്ടിവന്ന പാര്‍ട്ടിയാണ്‌ സി.പി.ഐ. ഇനിയും അതുകേട്ടുനില്‍ക്കില്ലെന്നും തൃശൂര്‍ പ്രസ്‌ ക്‌ളബ്ബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ വ്യക്തമാക്കി.

സി.പി.എമ്മിനെ ഭയക്കേണ്ട സാഹചര്യമില്ല. സി.പി.ഐ അതിന്റേതായ അഭിപ്രായങ്ങള്‍ തുടര്‍ന്നും തുറന്നു പറയും. സര്‍ക്കാരില്‍ ചിലര്‍ക്ക്‌ ഇറ്റലിയുമായി ബന്ധമുണ്ടാകാം. എന്നാല്‍, സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിന്റെ കാര്യത്തില്‍ രാജ്യത്തിനൊപ്പം നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവേണ്ടിയിരുന്നു. ഉത്തരവാദിത്വം കേന്ദ്രത്തിനാണെങ്കില്‍ രണ്ടിടത്തും ഭരിക്കുന്നത്‌ ഒരേപാര്‍ട്ടിയായതിനാല്‍ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കേരള സര്‍ക്കാരിന്‌ ബധ്യതയുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക