Image

അലക്സ് തോമസ് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു

ജയപ്രകാശ് നായര്‍ Published on 02 April, 2019
അലക്സ്  തോമസ്  ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ഫൊക്കാന മുന്‍ നാഷണല്‍ കമ്മിറ്റി അംഗവുമായ അലക്സ് തോമസ് ഫൊക്കാനയുടെ 2020-22 വര്‍ഷത്തേക്കുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. 

ഫൊക്കാനയുടെ ഫിലഡല്‍ഫിയ കണ്‍‌വന്‍ഷന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്ന അലക്സ് തോമസിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തന മികവിനെ കണ്‍‌വന്‍ഷനില്‍ പങ്കെടുത്തവര്‍ മുക്തകണ്ഠം പ്രശംസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ സെക്രട്ടറിയായിരുന്നു. കൂടാതെ, വിവിധ അസ്സോസിയേഷനുകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു മികവ് തെളിയിച്ചിട്ടുണ്ട്. തന്നെ ഏല്പിക്കുന്ന ജോലി ഭംഗിയോടും മികവോടും കൂടി, ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്നതില്‍ അലക്സ് തോമസിനുള്ള പാടവം 2017-ലെ ഫൊക്കാന കേരള കണ്‍‌വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ തെളിയിച്ചിട്ടുള്ളതാണ്. 

  ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ (ന്യൂയോര്‍ക്ക്) സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചു വരുന്നു. 

അറിയപ്പെടുന്ന ഒരു സാംസ്‌കാരിക  പ്രവര്‍ത്തകന്‍ കൂടിയായ അലക്സ് തോമസ് ട്രൈസ്റ്റേറ്റിലെ ഏതൊരു സാംസ്‌കാരിക കൂട്ടായ്മയുടെയും ഭാഗമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക