Image

എന്‍ .എ .എം .കെ ഫൗണ്ടേഷന്‍ മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

Published on 02 April, 2019
എന്‍ .എ .എം .കെ ഫൗണ്ടേഷന്‍ മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കോട്ടക്കല്‍: ജീവകാരുണ്യ, സാമൂഹ്യ,സാംസ്കാരിക   പ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായ എന്‍ .എ .എം .കെ  ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2019ലെ മീഡിയാ അവാര്‍ഡുകള്‍ വിതരണംചെയ്തു.കോട്ടക്കല്‍ ഫെസ്റ്റ് വേദിഴയില്‍ വച്ച് എന്‍.എ. എം.കെ. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എ. മുഹമ്മദ് കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്തു. അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷവും ,കഴിഞ്ഞ കാലങ്ങളിലും മാധ്യമ രംഗത്ത് തനതായ സംഭാവനകള്‍ നല്‍കിയ  മാധ്യമ പ്രവര്‍ത്തകരെയാണ് തെരഞ്ഞെടുത്തത്.

ഇബ്രാഹിം കോട്ടക്കല്‍  ,സി .പി സെയ്തലവി,അനില്‍ കുരുടത്ത്,
സി.സാന്ദീപനി ,ജോബിന്‍ ഐസക് ,മുഹമ്മദ് സ്വാലിഹ് ,ഷെമീമ സലാം,
എസ്.മഹേഷ് കുമാര്‍,പ്രശാന്ത് നിലമ്പൂര്‍,അഹമ്മദ് മുജ്തബ എന്നിവരാണ് പുരസ്കാരം സ്വീകരിച്ചത്. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.പി. ഉസ്മാന്‍ കുട്ടി (സ്റ്റാന്‍ഡിങ്ങ്  ചെയര്‍മാന്‍, കോട്ടക്കല്‍ നഗരസഭ) സതീഷ് (റീജിയണല്‍ മാനേജര്‍, യൂണിമണി), യു.എ. നസീര്‍ ( നന്മ, ന്യൂയോര്‍ക്ക്),മൊയിദീന്‍കുട്ടി ഹാജി (സീനിയര്‍ മാനേജര്‍, അക്ബര്‍ ട്രാവല്‍സ്) നൗഷാദ്  (സീനിയര്‍ ഓപറേറഷണല്‍ മാനേജര്‍, മിംസ്),ഷഫീഖ് അഹമ്മദ് (സീനിയര്‍ ഓപറേറഷണല്‍ മാനേജര്‍, മിംസ്), റസാഖ് (സീനത്ത് ടെക്സ്റ്റയില്‍സ് ),യു. തിലകന്‍ (ലീന ഗ്രൂപ് ) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ മീഡിയാ സ്കൂള്‍ ലോഗോ ചലച്ചിത്ര നടി ലക്ഷ്മി പ്രിയക്ക് നല്‍കി എന്‍.എ.എം.കെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എ. മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു.തുടര്‍ന്ന് ചലച്ചിത്ര താരങ്ങളായ പൊന്നമ്മ ബാബു, ലക്ഷ്മി പ്രിയ, ആര്യ പാര്‍വ്വതി, മാന്‍വി, തങ്കച്ചന്‍ തുടങ്ങിയവര്‍ നയിച്ച മെഗാഷോയും നടന്നു.

എന്‍ .എ .എം .കെ ഫൗണ്ടേഷന്‍ മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തുഎന്‍ .എ .എം .കെ ഫൗണ്ടേഷന്‍ മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക