Image

പി.സി.എന്‍.എ.കെ മയാമി കോണ്‍ഫ്രന്‍സില്‍ പാസ്റ്റര്‍ ബാബു ചെറിയാനും പാസ്റ്റര്‍ പ്രിന്‍സ് തോമസും മുഖ്യ പ്രസംഗകര്‍

Published on 02 April, 2019
പി.സി.എന്‍.എ.കെ മയാമി കോണ്‍ഫ്രന്‍സില്‍ പാസ്റ്റര്‍ ബാബു ചെറിയാനും പാസ്റ്റര്‍ പ്രിന്‍സ് തോമസും മുഖ്യ പ്രസംഗകര്‍
ഫ്‌ളോറിഡ:  ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍  നടക്കുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിനു പാസ്റ്റര്‍മാരായ ബാബു ചെറിയന്‍ പിറവം, പ്രിന്‍സ് തോമസ് റാന്നി, റവ ഡോ. ടിം ഹില്‍ എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും. 

ഐ.പി.സി പിറവം സെന്റര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ബാബു ചെറിയാന്‍ അന്തര്‍ദേശീയ സുവിശേഷ പ്രസംഗകനും മലയാളികള്‍ക്കിടയിലെ സുപരിചിതനും ഇക്കാലങ്ങളില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവഭൃത്യനുമാണ്.  ഒട്ടേറെ പുസ്തകങ്ങളും ഗാനങ്ങളും രചിച്ചിട്ടുള്ള പാസ്റ്റര്‍ ബാബു ചെറിയാന്‍ നല്ലൊരു വേദ അദ്ധ്യാപകനും എഴുത്തുകാരനുമാണ്.

മറ്റൊരു പ്രസംഗകനായ പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി ന്യൂ ഇന്ത്യാ ദൈവസഭയിലെ ഒരു ശുശ്രൂഷകനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിവിധ രാജ്യങ്ങളില്‍ ദൈവം ഉപയോഗിക്കുന്ന ഏറെ തിരക്കുള്ള സുവിശേഷ പ്രസഗകനാണ്.

ചര്‍ച്ച് ഓഫ് ഗോഡിന്റെ അന്തര്‍ദേശീയ ജനറല്‍ ഓവര്‍സീയറായ ഡോ.ടീം ഹില്‍ പ്രസംഗിക്കുന്നത് മയാമി കോണ്‍ഫ്രന്‍സിന്റെ മറ്റൊരു പ്രത്യേകതയാണ്. തന്നാലാവുന്ന നിലയില്‍ സുവിശേഷീകരണത്തിന് പ്രാധാന്യം നല്‍കി ലോകമെമ്പാടും സത്യ സുവിശേഷത്തിന്റെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെയും അമേരിക്കയിലേയും മറ്റു പ്രഗത്ഭരായ ദൈവ ദാസന്മാരും വിവിധ ദിവസങ്ങളില്‍ വചനം  പ്രസംഗിക്കും.

സഹോദരിമാരുടെ സമ്മേളനത്തില്‍ സിസ്റ്റര്‍ ആന്‍സി ജോര്‍ജ് ആലപ്പാട്ട് (ബഹറൈന്‍) മുഖ്യ സന്ദേശം നല്കും. സംഗീത ശുശ്രുഷയ്ക്ക് ചെന്നൈയില്‍ നിന്നുമുള്ള സഹോദരി ഷാരന്‍ കിങ്ങ് നേതൃത്വം നല്കും. അമേരിക്കയിലെ വിവിധ സഭകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ക്വയറും ഇവരോടൊപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. ഇംഗ്ലീഷിലും മലയാളത്തിലും ഈ വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭരായ പ്രസംഗകര്‍ വചന ശുശ്രൂഷ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

‘ദൈവത്തിന്റെ അത്യന്തശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍’ (2കൊരി 4:7)'(“ഠവല ഋഃരലഹഹലിരല ീള ഏീറ’ െജീംലൃ ശി ഡ”െ 2 ഇീൃശിവേശമി െ4:7.) എന്നതാണ് കോണ്‍ഫ്രന്‍സ്  ചിന്താവിഷയം. കോണ്‍ഫ്രന്‍സില്‍ വന്ന് സംബദ്ധിക്കുവാന്‍ രജിസ്റ്റര്‍ ചെയ്ത് ഫുള്‍ പാക്കേജ് എടുക്കുന്നവര്‍ക്ക് കണ്‍വന്‍ഷന്‍ സെന്‍ററിന് ഏറ്റവും അടുത്തുള്ള ഹോട്ടല്‍ റൂമുകള്‍ നല്‍കുന്നതായിരിക്കും.  വിഭവസമൃദ്ധമായ നിലയിലുള്ള അമേരിക്കന്‍ ഭക്ഷണത്തോടൊപ്പം സ്വാദിഷ്ടമായ രുചികളില്‍ തയ്യാറാക്കപ്പെടുന്ന ഇന്ത്യന്‍ വിഭവങ്ങളും ഭക്ഷണ ക്രമീകരണത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് നടത്തപ്പെടാറുള്ള സോക്കര്‍ , വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ കായിക മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താല്പര്യമുള്ള ടീമുകള്‍ $ 250 ഡോളര്‍ ഫീസ് നല്‍കി എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്‌ളോറിഡ (നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ, (നാഷണല്‍ ട്രഷറര്‍), ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോണ്‍ഫറന്‍സിനു നേതൃത്വം നല്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pcnakmiami.org

വാര്‍ത്ത: കുര്യന്‍ സഖറിയ   (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

പി.സി.എന്‍.എ.കെ മയാമി കോണ്‍ഫ്രന്‍സില്‍ പാസ്റ്റര്‍ ബാബു ചെറിയാനും പാസ്റ്റര്‍ പ്രിന്‍സ് തോമസും മുഖ്യ പ്രസംഗകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക